Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല; തൂത്തുക്കുടി വെടിവെപ്പിൽ പരിക്കേറ്റവരെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് ചൂടായതിൽ ഖേദം പ്രകടിപ്പിച്ച് രജനികാന്ത്

ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല; തൂത്തുക്കുടി വെടിവെപ്പിൽ പരിക്കേറ്റവരെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് ചൂടായതിൽ ഖേദം പ്രകടിപ്പിച്ച് രജനികാന്ത്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തൂത്തുക്കുടി വെടിവയ്പിൽ പരിക്കേറ്റവരെ സന്ദർശിച്ചശേഷം ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോടു പൊട്ടിത്തെറിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ രജനികാന്ത്. താൻ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മാധ്യമപ്രവർത്തകരോടു ക്ഷമ ചോദിക്കുന്നതായും രജനികാന്ത് ട്വീറ്റ് ചെയ്തു. ചെന്നൈ പ്രസ് അസോസിയേഷൻ സംഭവത്തിൽ പ്രതിഷേധം അറിയിച്ചതിനെ തുടർന്നാണു രജനികാന്തിന്റെ നടപടി.

തൂത്തുക്കുടി വെടിവയ്പിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ചശേഷം മാധ്യമങ്ങളെ കാണവെയാണ് രജനികാന്ത് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനോടു ചൂടായത്. തൂത്തുക്കുടിയിൽ പൊലീസിനെ ആക്രമിച്ചതോടെയാണു പ്രശ്‌നം തുടങ്ങിയതെന്നും എല്ലാ പ്രശ്‌നങ്ങൾക്കും 'പോരാട്ടം, പോരാട്ടം' എന്നു പറഞ്ഞു സമരവുമായിറങ്ങിയാൽ തമിഴ്‌നാട് ശവപ്പറമ്പായി മാറുമെന്നും ചോദ്യത്തിനു മറുപടിയായി രജനി ക്ഷോഭിച്ചു പറഞ്ഞു. ഇതിനുശേഷം മാധ്യമങ്ങളെ അവഗണിച്ച് അദ്ദേഹം വാഹനത്തിൽ കയറി പോവുകയായിരുന്നു.

സാമൂഹ്യവിരുദ്ധരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്താൻ മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കുള്ള കഴിവിനെ മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ രജനി പ്രകീർത്തിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP