Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂൾ വിദ്യാർത്ഥിനിയെ പരിചയപ്പെട്ടത് ഫേസ്‌ബുക്ക് വഴി; സ്‌കൂളിൽ കൊണ്ടുവിടാമെന്ന് വാഗ്ദാനം നൽകി ബൈക്കിൽ കയറ്റി നഗരം ചുറ്റി; നഗരത്തിലെ മുറിയിൽ എത്തിച്ച് സുഹൃത്തിനൊപ്പം പെൺകുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിച്ചത് നാലു ദിവസത്തോളം; പ്രതികളായ രാജസ്ഥാൻ സ്വദേശികൾ പൊലീസ് പിടിയിൽ

സ്‌കൂൾ വിദ്യാർത്ഥിനിയെ പരിചയപ്പെട്ടത് ഫേസ്‌ബുക്ക് വഴി; സ്‌കൂളിൽ കൊണ്ടുവിടാമെന്ന് വാഗ്ദാനം നൽകി ബൈക്കിൽ കയറ്റി നഗരം ചുറ്റി; നഗരത്തിലെ മുറിയിൽ എത്തിച്ച് സുഹൃത്തിനൊപ്പം പെൺകുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിച്ചത് നാലു ദിവസത്തോളം; പ്രതികളായ രാജസ്ഥാൻ സ്വദേശികൾ പൊലീസ് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: സ്‌കൂൾ വിദ്യാർത്ഥിനിയെ ഫേസ്‌ബുക്ക് സുഹൃത്ത് മുറിയിൽ അടച്ചിട്ട് പീഡിപ്പിച്ചത് നാലു ദിവസം. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കോട്ടയിലെ സ്വകാര്യ സ്‌കൂളിലെ പ്ലസ്വൺ വിദ്യാർത്ഥിയാണ് പീഡനത്തിനിരയായ 16കാരി. പ്രതികളായ പങ്കജ് ധോബി(22)യെയും ഡിനേശ് ലോധ(25)യെയും പൊലീസ് അറസ്റ്റ് ചെയ്തു. മഹാവീർനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രംഗബാടി സ്വദേശികളാണ് ഇരുവരും.

ബിഎ വിദ്യാർത്ഥിയായ പങ്കജ് ഫേസ്‌ബുക്കിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഇരുവരും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. ഏപ്രിൽ 24ന് സ്‌കൂളിലേക്ക് പോകും വഴി പെൺകുട്ടിയെ ഇയാൾ കണ്ടുമുട്ടി. സ്‌കൂളിൽ കൊണ്ടുവിടാമെന്ന് പങ്കജ് വാഗ്ദാനം നൽകി പെൺകുട്ടിയെ ബൈക്കിൽ കയറ്റുകയായിരുന്നു. എന്നാൽ നഗരത്തിൽ ചുറ്റിക്കറങ്ങിയ ശേഷം പെൺകുട്ടിയെ യുവാവ് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണുണ്ടായത്. സുഹൃത്തായ ദിനേശ് ആണ് പങ്കജിന്റെ നിർദേശ പ്രകാരം മുറി ഒരുക്കിയത്. ഈ മുറിയിലാണ് പങ്കജ് പെൺകുട്ടിയെ പൂട്ടിയിട്ട് നാല് ദിവസത്തോളം പീഡിപ്പിച്ചത്.

എന്നാൽ ശനിയാഴ്‌ച്ച രാത്രിയോടെ കുട്ടി മുറിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി മുഴുവൻ കാര്യങ്ങളും വീട്ടുകാരോട് തുറന്നു പറഞ്ഞു. തുടർന്നാണ് പൊലീസിൽ വിവരമറിയിക്കുന്നതും പ്രതികളെ അറസ്റ്റ് ചെയ്യുന്നതും. കുറ്റകൃത്യത്തിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾ പെൺകുട്ടിയിൽ നിന്ന് ചോദിച്ചറിയേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP