Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്രാമപ്പേരിലെ മുസ്ലിം ചായ് വ് കാരണം അയൽഗ്രാമങ്ങളിൽ നിന്നുള്ളവർ വിവാഹത്തിന് മടിക്കുന്നു; പരാതികൾ ഏറിയതോടെ മൂന്ന് ഗ്രാമങ്ങളുടെ പേരുകൾ മാറ്റി രാജസ്ഥാൻ സർക്കാർ; വോട്ടിൽ നോട്ടമിട്ടമുള്ള എടുത്തുചാട്ടമെന്ന് പ്രതിപക്ഷം

ഗ്രാമപ്പേരിലെ മുസ്ലിം ചായ് വ് കാരണം അയൽഗ്രാമങ്ങളിൽ നിന്നുള്ളവർ വിവാഹത്തിന് മടിക്കുന്നു; പരാതികൾ ഏറിയതോടെ മൂന്ന് ഗ്രാമങ്ങളുടെ പേരുകൾ മാറ്റി രാജസ്ഥാൻ സർക്കാർ;  വോട്ടിൽ നോട്ടമിട്ടമുള്ള എടുത്തുചാട്ടമെന്ന് പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജസ്ഥാനിലെ മൂന്ന് ഗ്രാമങ്ങളുടെ പേരുകൾ പുനർനാമകരണം ചെയ്തതായി സർക്കാർ ഉത്തരവിറക്കി. മുസ്ലിം പേരുള്ള ഗ്രാമങ്ങളുടെ പേരുകൾ പുനർനാമകരണം ചെയ്യാൻ വസുന്ധര രാജെ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര സർക്കാരിൽ നിന്നുള്ള അനുമതി കഴിഞ്ഞ ദിവസം ലഭിച്ചതോടെയാണ് മൂന്ന് ഗ്രാമങ്ങളുടെ പേര് പുനർനാമകരണം ചെയ്തത്. ബാർമർ ജില്ലയിലെ മിയോൺ കാ ബാര എന്ന ഗ്രാമത്തിന് മഹേഷ് നഗറെന്നും ഇസ്മാഈൽപൂർ ഗ്രാമത്തിന് പിച്ചൻവയെന്നും ജലോർ ജില്ലയിലെ നർപാര ഗ്രാമത്തിന് നർപുരയെന്നുമാണ് പുനർനാമകരണം ചെയ്തത്.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ മുഗൾസാരായ് റെയിൽവേ ജംഗ്ഷൻ ദീൻദയാൽ ഉപാധ്യായ ജംഗ്ഷനായി മാറ്റിയത് വിവാദമായിരുന്നു. മത ധ്രുവീകരണം നടത്തി വോട്ട് പിടിക്കാനുള്ള ബിജെപിയുടെ ശ്രമമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. വർഷങ്ങളായി നിലനിൽക്കുന്ന പേരുകൾ കൃത്യമായ കാരണങ്ങളില്ലാതെയാണ് പുനർനാമകരണം ചെയ്യുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ഹിന്ദു ഭൂരിപക്ഷമായ ഗ്രാമങ്ങളാണ് ഇവ. വിരലിലെണ്ണാവുന്ന മുസ്ലിങ്ങൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. മുസ്ലിം ചുവയുള്ള പേര് കാരണം തങ്ങളുടെ പെൺകുട്ടികളെ മറ്റ് ഗ്രാമങ്ങളിൽ നിന്നുള്ളവർ വിവാഹം കഴിക്കാൻ തയ്യാറാവുന്നില്ല എന്നാണ് ചിലർ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ പുനർനാമകരണത്തിന് തയ്യാറായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP