Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദിക്ക് പിന്നാലെ രാജീവ് ഗാന്ധിയെ അവഹേളിച്ച് അകാലിദൾ ദേശീയ വക്താവ്; രാജീവ് ഗാന്ധി ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യാ ആസൂത്രകൻ; സിഖുകാരുടെ വംശഹത്യ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അതിന് പിന്നിൽ പ്രവർത്തിച്ചവരെ സംരക്ഷിക്കുകയും ചെയ്തുവെന്നും മഞ്ജീന്ദർ സിങ് സിർസ

മോദിക്ക് പിന്നാലെ രാജീവ് ഗാന്ധിയെ അവഹേളിച്ച് അകാലിദൾ ദേശീയ വക്താവ്; രാജീവ് ഗാന്ധി ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യാ ആസൂത്രകൻ; സിഖുകാരുടെ വംശഹത്യ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അതിന് പിന്നിൽ പ്രവർത്തിച്ചവരെ സംരക്ഷിക്കുകയും ചെയ്തുവെന്നും മഞ്ജീന്ദർ സിങ് സിർസ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അവഹേളിച്ച് രംഗത്തെത്തിയിരിക്കുകയാണ് അകാലി ദൾ ദേശീയ വക്താവ് മഞ്ജീന്ദർ സിങ് സിർസ.രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് പിന്നാലെ രാജീവ് ഗാന്ധി വംശഹത്യാ ആസൂത്രകനാണെന്ന ആരോപണവുമായിട്ടാണ് നേതാവ് രംഗത്തെത്തിയത്.

ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യാ ആസൂത്രകനാണ് രാജീവ് ഗാന്ധി എന്ന വിവാദപരാമർശമാണ് മഞ്ജീന്ദർ സിങ് സിർസ ഉയർത്തിയിരിക്കുന്നത്. ഇന്ദിരാ ഗാന്ധി വധത്തിന് ശേഷം 1984ലുണ്ടായ സിഖ് കൂട്ടക്കൊലയെ സൂചിപ്പിച്ചാണ് മഞ്ജീന്ദർ സിങ് സിർസയുടെ ആരോപണം.

രാജീവ് ഗാന്ധിയെ കുറിച്ചുള്ള മോദിയുടെ പരാമർശം തികച്ചും ശരിയാണെന്നും മഞ്ജീന്ദർ പറഞ്ഞു. രാജീവ് ഗാന്ധി അഴിമതിക്കാരൻ മാത്രമല്ല, ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യനാണെന്നും മഞ്ജീന്ദർ പറഞ്ഞു. ഒരു പ്രത്യേക സമുദായത്തിനെതിരെ വംശഹത്യ നടത്തിയ ലോകത്തിലെ ഒരേയൊരു പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നും മഞ്ജീന്ദർ സിങ് സിർസ കൂട്ടിച്ചേർത്തു.

സിഖുകാരുടെ വംശഹത്യ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അതിന് പിന്നിൽ പ്രവർത്തിച്ചവരെ രാജീവ് ഗാന്ധി സംരക്ഷിക്കുകയും ചെയ്തതായി മഞ്ജീന്ദർ ആരോപിച്ചു.കോൺഗ്രസ് പാർട്ടിയുടെ തെറ്റുകൾ അംഗീകരിക്കാൻ രാഹുൽ തയ്യാറാവുന്നില്ലെന്നും 1984 ലെ വർഗീയ കലാപങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുതാപം പ്രകടിപ്പിക്കുന്നതിൽ രാഹുൽ പരാജയപ്പെട്ടുവെന്നും മഞ്ജീന്ദർ ആരോപിച്ചു.

അതേസമയം, ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.'താങ്കളുടെ(രാഹുൽ ഗാന്ധി) പിതാവ് മിസ്റ്റർ ക്ലീൻ ആണെന്നാണ് അദ്ദേഹത്തിന്റെ സേവകർ വാഴ്‌ത്തിയത്. എന്നാൽ ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത്' നരേന്ദ്ര മോദി പറഞ്ഞു. വിവാദമായ ബോഫോഴ്‌സ് കേസിനെ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പരാമർശം; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കോൺഗ്രസ് മോദിയുടെ പരാമർശം വിവാദമായതിന് പിന്നാലെ കർമഫലം നിങ്ങളെ കാത്തിരിക്കുന്നുവെന്ന് തിരിച്ചടിച്ച് രാഹുൽ രംഗത്ത് വന്നു. രാജീവ് ഗന്ധിയുടെ രക്ഷസാക്ഷിത്വത്തിനെ അപമാനിച്ചെന്നും അമേഠിയിലെ ജനങ്ങൾ അതിന് മറുപടി നൽകുമെന്നും പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP