Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സമൂഹ മാധ്യമങ്ങൾ രാജ്യത്ത് ക്രമസമാധാന പാലനത്തിന് ഗുരുതര വെല്ലുവിളി ഉയർത്തുന്നു; മുസാഫർനഗർ കലാപത്തിനിടെയും തെറ്റായ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ ഒരുവിഭാഗം പേർ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചു; ഇന്റർനെറ്റ് ഉപയോഗിക്കുന്ന യുവാക്കൾക്കിടയിൽ തീവ്രവാദി സംഘടനകളുടെ സ്വാധീനം വർധിച്ചുവരുന്നതിനും ഇത് കാരണമായെന്ന് രാജ്‌നാഥ് സിങ്

സമൂഹ മാധ്യമങ്ങൾ രാജ്യത്ത് ക്രമസമാധാന പാലനത്തിന് ഗുരുതര വെല്ലുവിളി ഉയർത്തുന്നു; മുസാഫർനഗർ കലാപത്തിനിടെയും തെറ്റായ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ ഒരുവിഭാഗം പേർ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചു; ഇന്റർനെറ്റ് ഉപയോഗിക്കുന്ന യുവാക്കൾക്കിടയിൽ തീവ്രവാദി സംഘടനകളുടെ സ്വാധീനം വർധിച്ചുവരുന്നതിനും ഇത് കാരണമായെന്ന് രാജ്‌നാഥ് സിങ്

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങൾ രാജ്യത്ത് ക്രമസമാധാന പാലനത്തിന് ഗുരുതര വെല്ലുവിളി ഉയർത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇന്റർനെറ്റ് ഉപയോഗിക്കുന്ന യുവാക്കൾക്കിടയിൽ തീവ്രവാദി സംഘടനകളുടെ സ്വാധീനം വർധിച്ചുവരുന്നതിനും ഇത് കാരണമായിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പൊലീസ് മേധാവികളുടെ രാജ്യാന്തര സംഘടനയുടെ ഏഷ്യ പെസിഫിക് റീജണൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ആണ് രാജ്‌നാഥ് സിങ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.

ഭീകരവാദം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് ഉപയോഗം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തുടങ്ങിയവയെ നേരിടാനാണ് സമൂഹ മാധ്യമങ്ങൾ തടസ്സം സൃഷ്ടിക്കുന്നത്. 2012 ൽ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വടക്കുകിഴക്കൻ സംസ്ഥാനക്കാർ വ്യാപകമായി സ്വന്തം നാട്ടിലേക്ക് മടങ്ങിയ സാഹചര്യമുണ്ടായി.

അതേപോലെതന്നെ 2013 ലെ മുസാഫർനഗർ കലാപത്തിനിടെയും തെറ്റായ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ ഒരുവിഭാഗം പേർ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചു. വർഗീയ കലാപങ്ങൾ ആളിക്കത്തിക്കാൻ സമൂഹ മാധ്യമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം തടയേണ്ടത് അത്യാവശ്യമാണ്.

ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) അടക്കമുള്ളവ സമൂഹ മാധ്യമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് സുരക്ഷാ ഏജൻസികൾക്ക് വെല്ലുവിളിയുയർത്തുന്നു. ഇവർ അക്രമങ്ങൾ നടത്തുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. അൽ ഖ്വെയ്ദ തലവൻ അയ്മാൻ അൽ സവാഹിരിയുടെ പ്രഖ്യാപനം ഉൾപ്പെട്ട വീഡിയോ നിരവധി ഇന്ത്യൻ യുവാക്കളാണ് കണ്ടത്. ഇന്റർനെറ്റ് ഉപയോഗിക്കുന്ന യുവാക്കൾക്കിടയിൽ തീവ്രവാദി സംഘടനകളുടെ സ്വാധീനം വർധിച്ചുവരുന്നതിനും ഇത് കാരണമായിട്ടുണ്ട്. ഇത് സുരക്ഷാ ഏജൻസികൾക്ക് കനത്ത വെല്ലുവിളിയാണ്. അതുപോലെതന്നെ ഇന്ത്യൻ യുവാക്കൾ തീവ്രവാദ പ്രവർത്തനം നടത്താൻ വിദേശത്തേക്ക് പോയെന്ന വിവരങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്. പൊലീസും ജനങ്ങളും സാമൂഹ്യ തിന്മകൾക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP