Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയും ഇല്ല മക്കളും ഇല്ല...; പിന്നെ ആർക്ക് വേണ്ടി സമ്പാദിക്കാനാണ് അദ്ദേഹം അഴിമതി നടത്തിയെന്ന് പറയുന്നത്; മോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നവരെ വിമർശിച്ച് രാജ്‌നാഥ് സിങ്; ഇത് തന്നെ വേദനിപ്പിക്കുന്നുവെന്നും ഇന്ത്യ വീണ്ടും മോദി തന്നെ ഭരിക്കുമെന്നും രാജ്‌നാഥ് സിങ്; രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളെ വഞ്ചിക്കരുതെന്നും കേന്ദ്രമന്ത്രി

ഭാര്യയും ഇല്ല മക്കളും ഇല്ല...; പിന്നെ ആർക്ക് വേണ്ടി സമ്പാദിക്കാനാണ് അദ്ദേഹം അഴിമതി നടത്തിയെന്ന് പറയുന്നത്; മോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നവരെ വിമർശിച്ച് രാജ്‌നാഥ് സിങ്; ഇത് തന്നെ വേദനിപ്പിക്കുന്നുവെന്നും ഇന്ത്യ വീണ്ടും മോദി തന്നെ ഭരിക്കുമെന്നും രാജ്‌നാഥ് സിങ്; രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളെ വഞ്ചിക്കരുതെന്നും കേന്ദ്രമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുട നേതൃത്വത്തിൽ പ്രതിപക്ഷം വെള്ളം കുടിപ്പിക്കുന്നത് റാഫേൽ വിമാനകരാറിന്റെ പേരിലാണ്. ഹിന്ദി ഹൃദയ ഭൂമിയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലി# വിഷയം വലിയ ചർച്ച ആവുകയും ചെയ്തു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന്റെ പ്രത്യേകിച്ച് കോൺഗ്രസിന്റെ പ്രധാന പ്രചാരണ ായുധവും റഫേൽ തന്നെയാകും എന്നും ഉറപ്പാണ്. എന്നാൽ ഇത്തരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അക്രമിക്കുന്നതിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്

റഫാൽ കരാറിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രതിപക്ഷത്തിന് മറുപടി നൽകിയ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞത് മോദിയുടെ സത്യസന്ധതയെ ആർക്കും ചോദ്യം ചെയ്യാനാകില്ല എന്നാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളിൽ നിന്ന് പ്രതിപക്ഷ പാർട്ടികൾ പിന്തിരിയണം. സ്വന്തമായി ആരും ഇല്ലാത്ത മോദി ആർക്ക് വേണ്ടി യാണ് സ്വത്ത് സമ്പാദിക്കേണ്ടതെന്നും രാജ്നാഥ് സിങ് ചോദിച്ചു.

'ആർക്ക് വേണ്ടിയാണ് മോദി സ്വത്ത് സമ്പാദിക്കേണ്ടതെന്ന് വിമർശനമുന്നയിക്കുന്നവർ പറയണം. ഭാര്യക്ക് വേണ്ടിയാണോ.. കുട്ടികൾക്ക് വേണ്ടിയോ.. ആരാണ് ഉള്ളത്.. പിന്നെ ആർക്കു വേണ്ടിയാണ്' - രാജ്നാഥ് സിങ് ചോദിച്ചു. തന്നെ ഇക്കാര്യം ഏറെ വേദനിപ്പിക്കാറുണ്ട്. തനിക്ക് ഏറെ നാളായി മോദിയെ അറിയാം. നിങ്ങൾക്ക് വേണമെങ്കിൽ ഇനിയും ആരോപണങ്ങളുന്നയിക്കാം. പക്ഷെ അദ്ദേഹത്തിന്റെ സത്യസന്ധതയെയും ലക്ഷ്യത്തെയും ചോദ്യം ചെയ്യാനാകില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്താനാകില്ല.

പ്രഥമ ദൃഷ്ടിയിൽ അഴിമതി ഉണ്ടെന്നാണ് ചിലർ പറയുന്നത്. രാഷ്ട്രീയ പ്രവർത്തകർ സത്യം പറയുന്നവരാകണം. ജനങ്ങളെ വഞ്ചിച്ച് നേട്ടമുണ്ടാക്കാൻ അവർ ശ്രമിക്കരുത്. ഇത്തരം വെല്ലുവിളികളെ അതിജീവിച്ച് നരേന്ദ്ര മോദിക്ക് കീഴിൽ തന്നെ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP