Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസ് ശ്രമിക്കുന്നത് റാഫേലിന്റെ പേരിൽ തെറ്റിദ്ധാരണ പരത്താൻ; വിവരങ്ങൾ പരസ്യമാക്കുക അപ്രായോഗികം; റാഫേൽ കരാറിലെ എല്ലാ വിവരങ്ങളും പുറത്ത് വിടാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്

കോൺഗ്രസ് ശ്രമിക്കുന്നത് റാഫേലിന്റെ പേരിൽ തെറ്റിദ്ധാരണ പരത്താൻ; വിവരങ്ങൾ പരസ്യമാക്കുക അപ്രായോഗികം; റാഫേൽ കരാറിലെ എല്ലാ വിവരങ്ങളും പുറത്ത് വിടാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്

ഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്യമാക്കണമെന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം അപ്രായോഗികമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇടപാടിനെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

റഫാൽ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ഫ്രാൻസും തമ്മിലുണ്ടാക്കിയ കരാർ സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവിടുന്നത് രാജ്യസുരക്ഷയെ ബാധിക്കും. മുൻ സർക്കാരുകളുടെ കാലത്തും ഇത്തരത്തിൽ തന്നെയാണ് കാര്യങ്ങൾ നടന്നിട്ടുള്ളത്. നുണകൾ പ്രചരിപ്പിച്ച് അധികാരത്തിൽ വരാനാണ് പ്രതിപക്ഷ നേതാക്കൾ ശ്രമിക്കുന്നതെന്നും രാജ്നാഥ് സിങ് ആരോപിച്ചു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് അതിർത്തിയിൽ ശക്തമായ സംവിധാനങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് സാധിച്ചു. ഇസ്രയേലിന്റെ മാതൃകയിൽ അത്യാധുനിക അതിർത്തി സുരക്ഷാ സംവിധാനമാണ് സ്ഥാപിച്ചിട്ടുള്ളത്. കരയും കടലും ഉൾപ്പെടുന്ന 22,000 കിലോമീറ്റർ വരുന്ന അതിർത്തി മേഖലയിൽ വേലി നിർമ്മിക്കുന്നത് സാധ്യമായ കാര്യമല്ല. അതുകൊണ്ടാണ് ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള സുരക്ഷാ സംവിധാനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായാണ് സർക്ക് പ്രാധാന്യം നൽകുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മൊബൈൽ നിർമ്മിക്കുന്ന മൂന്ന് ഫാക്ടറികൾ മാത്രമാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ സർക്കാർ അധികാരത്തിലെത്തി നാലു വർഷത്തിനുള്ളിൽ 100 പുതിയ മൊബൈൽ ഫാക്ടറികൾ രാജ്യത്തുണ്ടായതായും രാജ്നാഥ് സിങ് അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP