Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മഹാരാഷ്ട്ര മുഖ്യമന്ത്രിക്കു പിന്നാലെ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നു കേന്ദ്രവും; എന്തുവില കൊടുത്തും തീവ്രവാദ പ്രവർത്തനങ്ങൾ എതിർക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

മഹാരാഷ്ട്ര മുഖ്യമന്ത്രിക്കു പിന്നാലെ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നു കേന്ദ്രവും; എന്തുവില കൊടുത്തും തീവ്രവാദ പ്രവർത്തനങ്ങൾ എതിർക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ന്യൂഡൽഹി: സാക്കിർ നായിക്കിന്റെ പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ധാക്കയിലെ ഭീകരാക്രമണം നടത്തിയ തീവ്രവാദികളിൽ രണ്ട് പേർക്ക് പ്രചോദനമായത് സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണു തീരുമാനം.

എന്തുവില കൊടുത്തും തീവ്രവാദത്തെ എതിർക്കുമെന്ന് രാജ്‌നാഥ് പറഞ്ഞു. പ്രസംഗത്തിന്റെ സിഡി പരിശോധിക്കും. ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും രാജ്‌നാഥ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മുംബൈ പൊലീസിനോട് ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരുന്നു. സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളും സാമ്പത്തിക ഇടപാടുകളും മുംബൈ പൊലീസ് അന്വേഷിക്കും. വിഷയം പഠിച്ചശേഷം ആഭ്യന്തര മന്ത്രാലയം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ നായിഡുവും നേരത്തെ വ്യക്തമാക്കിയിരുന്നു.

സാകിർ നായികിന്റെ പ്രസംഗങ്ങൾ പരിശോധിക്കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടികൾ. ധാക്ക ഭീകരാക്രമണത്തിലെ തീവ്രവാദികളിൽ ഒരാളായ റോഹൻ ഇംതിയാസ് സാകിർ നായികിന്റെ പ്രസംഗങ്ങൾ തന്റെ ഫേസ്‌ബുക് പേജിൽ പോസ്റ്റ് ചെയ്തിരുന്നതായി ബംഗ്ലാദേശി പത്രമായ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തെതുടർന്ന് മുംബൈയിൽ സാക്കിർ നായിക്കിന്റെയും കോൺഗ്രസ് നേതാവ് ദിഗ് വിജയ്‌സിങിന്റെയും കോലം കത്തിക്കുകയും ചെയ്തു.

അതേസമയം തനിക്കെതിരെ പ്രചരിക്കുന്ന വിഡിയൊ വ്യാജമാണെന്നും ഭീകരവാദികളെ താൻ എവിടെയും പ്രോൽസാഹിപ്പിച്ചിട്ടില്ലെന്നും സാക്കിർ നായിക് വ്യക്തമാക്കി. നിരവധി പേർ എന്റെ അനുയായികളായുണ്ട്. ഇവർ എന്നിൽ നിന്നും പ്രചോദനമുൾക്കൊണ്ടവരാവാം. പക്ഷേ അവരെയൊന്നും എനിക്ക് അറിയില്ല. എന്നെ താഴ്‌ത്തിക്കെട്ടാൻ ഇവർ എന്റെ ഫോട്ടോ ഉപയോഗിക്കുകയും വാക്കുകളെ വളച്ചൊടിക്കുകയും ചെയ്യുകയാണെന്നും സാകിർ പറഞ്ഞു.

എഴുത്തുകാരനും പ്രഭാഷകനുമായ സാക്കിർ നായിക് മത താരതമ്യ സംവാദ മേഖലയിൽ പ്രശസ്തനാണ്. ലോകത്തെ ഇസ്‌ലാമിക പണ്ഡിതന്മാർക്ക് സൗദി ഗവൺമെന്റ് ഏപ്പെടുത്തുന്ന ഫൈസൽ അവാർഡും സാക്കിറിനു ലഭിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP