Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാഷ്ട്രയിലും മധ്യപ്രദേശിലും നടന്നത് ടെസ്റ്റ് ഡോസ്; രാജ്യം മുഴുവൻ ഗോവധ നിരോധനം വരുന്നു; അർഥശങ്കയ്ക്കിടയില്ലാതെ നിലപാട് വ്യക്തമാക്കി ആഭ്യന്തര മന്ത്രി

മഹാരാഷ്ട്രയിലും മധ്യപ്രദേശിലും നടന്നത് ടെസ്റ്റ് ഡോസ്; രാജ്യം മുഴുവൻ ഗോവധ നിരോധനം വരുന്നു; അർഥശങ്കയ്ക്കിടയില്ലാതെ നിലപാട് വ്യക്തമാക്കി ആഭ്യന്തര മന്ത്രി

ഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗോവധം നിരോധിച്ചതോടെ ബീഫ് കഴിക്കാനാവില്ലെന്ന് വിലപിച്ചവർ ഓർക്കുക, ഇവിടെ കേരളത്തിലും ചിലപ്പോൾ അധികകാലം അതൊന്നും കഴിക്കാൻ പറ്റിയേക്കില്ല. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗോവധം നിരോധിച്ചതുപോലെ രാജ്യം മുഴുവൻ ഗോവധനിരോധനം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഗോവധം രാജ്യത്തെവിടെയും അംഗീകരിക്കാനാവില്ലെന്നാണ് രാജ്‌നാഥ് സിങ്ങിന്റെ നിലപാട്.

ഗോവധനിരോധനം രാജ്യത്തുടനീളം നടപ്പാക്കാനുള്ള ശ്രമം നടത്തുമെന്ന് പറഞ്ഞ മന്ത്രി, ഇക്കാര്യത്തിൽ സമവായത്തിന് ശ്രമിക്കുമെന്നും വ്യക്തമാക്കി. ജൈനമതത്തിലെ ശ്വേതാംബര വിഭാഗത്തിന്റെ നേതാക്കളുമായി സംസാരിക്കവെയാണ് ഇക്കാര്യം മന്ത്രി പറഞ്ഞത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗോവധം നിരോധിച്ചതിനെ ചോദ്യം ചെയ്യാൻ ആർക്കുമാകില്ലെന്നും ഗോവധം നിരോധിക്കുകയെന്നത് സർക്കാരിന്റെ നയങ്ങളിലൊന്നാണെന്നും മന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കടുത്ത ഉപാധികളോടെയാണ് മൃഗസംരക്ഷണ നിയമ ഭേദഗതി ബിൽ പാസ്സാക്കിയിട്ടുള്ളത്. ഈ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാൻ കേന്ദ്രം അൽപം പോലും താമസം വരുത്തിയതുമില്ല. മഹാരാഷ്ട്രയിലെ ഭേദഗതി ഗോവധം മാത്രമല്ല, പോത്തുകളെയും കാളകളെയും കൊല്ലുന്നതും നിരോധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗോവധത്തിനൊപ്പം പോത്തുകളെയും കാളകളെയും കൊല്ലുന്നതും നിരോധിച്ചുകൊണ്ടുന്ന ബിൽ ഈ ബജറ്റ് സമ്മേളനത്തിൽത്തന്നെ അവതരിപ്പിക്കണമെന്ന് ആചാര്യ ശിവമുനി മന്ത്രിയോടാവശ്യപ്പെട്ടു. എന്നാൽ, ലോക്‌സഭയിലേതുപോലെ രാജ്യസഭയിലും ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ മാത്രമേ അത്തരമൊരു നീക്കം നടത്താൻ സർക്കാരിന് സാധിക്കൂ എന്ന് മന്ത്രി പറഞ്ഞു. എന്നാൽ, ഇക്കൊര്യത്തിൽ ഒരു സമവായത്തിന് സർക്കാർ ശ്രമിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP