Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അതിർത്തി കടന്നുള്ള ഭീകരാക്രമണം പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്യുന്നത്; പിന്തുണ തേടി കേന്ദ്ര ആഭ്യന്തര മന്ത്രി റഷ്യയും യുഎസും സന്ദർശിക്കും

അതിർത്തി കടന്നുള്ള ഭീകരാക്രമണം പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്യുന്നത്; പിന്തുണ തേടി കേന്ദ്ര ആഭ്യന്തര മന്ത്രി റഷ്യയും യുഎസും സന്ദർശിക്കും

ന്യൂഡൽഹി: അതിർത്തി കടന്നെത്തുന്ന പാക്കിസ്ഥാന്റെ ഭീകരവാദത്തിനെതിരായ പോരാട്ടങ്ങൾക്കു പിന്തുണ നേടി ഇന്ത്യ റഷ്യയും അമേരിക്കയും സന്ദർശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങാണ് ഇരു രാജ്യങ്ങളും സന്ദർശിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇന്ത്യയിലും സമീപ പ്രദേശങ്ങളിലും സൃഷ്ടിക്കുന്ന ഭീഷണികളും കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഭീകരരെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ റഷ്യയുടെയും യുഎസിന്റെയും പിന്തുണ ഉറപ്പിച്ച് പാക്കിസ്ഥാനുമേൽ സമ്മർദ്ദം കൂട്ടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

അഞ്ചു ദിവസത്തെ റഷ്യൻ സന്ദർശനത്തിനായി 18-നാണ് രാജ്‌നാഥ് സിങ് പുറപ്പെടുന്നത്. ഭീകരതയ്‌ക്കെതിരായ ഇന്ത്യ-റഷ്യ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് റഷ്യൻ ആഭ്യന്തരമന്ത്രി വ്‌ലാഡിമിർ കൊലോകൊട്‌സേവുമായി രാജ്‌നാഥ് സിങ് ചർച്ച നടത്തും. തുടർന്ന് സെപ്റ്റംബർ 26ന് യുഎസിലേക്ക് പോകുന്ന രാജ്‌നാഥ് സിങ് ഏഴു ദിവസം അവിടെ തങ്ങും.

സുരക്ഷാ മേഖലയിലെ ഇന്ത്യ-യുഎസ് സഹകരണത്തേക്കുറിച്ച് യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജേ ചാൾസ് ജോൺസനുമായി അദ്ദേഹം ചർച്ച നടത്തും. പാക്ക് പിന്തുണയോടെയുള്ള ഭീകരപ്രവർത്തനം ഇന്ത്യയ്ക്ക് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും മേഖലയിലെ വർധിച്ചുവരുന്ന ഐഎസ് സ്വാധീനവും ഇരുവരും ചർച്ച ചെയ്യും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP