Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ബിജെപിയുമായി തനിക്ക് ഒരു ബന്ധവുമില്ല; വിഎച്ച്പി രഥയാത്രകൊണ്ട് തമിഴ്‌നാട്ടിലെ സാമുദായിക സൗഹാർദം തകർക്കാൻ കഴിയില്ല; പെരിയാറിന്റെ പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമാണ്'; രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ആദ്യമായി ബിജെപിയെ തള്ളി രജനികാന്ത് രംഗത്ത്

'ബിജെപിയുമായി തനിക്ക് ഒരു ബന്ധവുമില്ല; വിഎച്ച്പി രഥയാത്രകൊണ്ട് തമിഴ്‌നാട്ടിലെ സാമുദായിക സൗഹാർദം തകർക്കാൻ കഴിയില്ല; പെരിയാറിന്റെ പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമാണ്'; രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ആദ്യമായി ബിജെപിയെ തള്ളി രജനികാന്ത് രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ബിജെപിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അത്തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും രജനികാന്ത്. ചെന്നൈയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട്ടിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തുന്ന രഥയാത്രയെയും അദ്ദേഹം തള്ളിക്കളഞ്ഞു. വിഎച്ച്പി രഥയാത്രകൊണ്ട് തമിഴ്‌നാട്ടിലെ സാമുദായിക സൗഹാർദം തകർക്കാൻ കഴിയില്ല. പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ വീണ്ടുമുണ്ടായ ആക്രമണം അപലപനീയമാണെന്നും ജനങ്ങൾ ഇത് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ആദ്യമായാണ് രജനികാന്ത് ബിജെപിയെ തള്ളി രംഗത്തുവരുന്നത്. പ്രധാനമന്ത്രി അടക്കമുള്ള നിരവധി ബിജെപി നേതാക്കളുമായി രജനി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. രജനി ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾക്കിടെയാണ് അദ്ദേഹത്തിന്റെ പുതിയ നിലപാട് എന്നതും ശ്രദ്ധേയമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP