Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം രാജ്യസഭാധ്യക്ഷൻ തള്ളി; പ്രതിപക്ഷത്തിന്റെ നോട്ടീസ് തള്ളിയത രാജ്യസഭാ ചട്ടങ്ങൾ ലംഘിച്ചെന്ന ചൂണ്ടിക്കാട്ടി

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം രാജ്യസഭാധ്യക്ഷൻ തള്ളി; പ്രതിപക്ഷത്തിന്റെ നോട്ടീസ് തള്ളിയത രാജ്യസഭാ ചട്ടങ്ങൾ ലംഘിച്ചെന്ന ചൂണ്ടിക്കാട്ടി

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയം രാജ്യസഭാധ്യക്ഷൻ തള്ളി. രാജ്യസഭാ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു നോട്ടീസ് തള്ളിയത്. ഇംപീച്ച്മെന്റ് നോട്ടീസ് നൽകുന്നതിന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാണിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.

അതേസമയം ഇംപീച്ച്മെന്റ് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയ ശേഷം നോട്ടീസിനെക്കുറിച്ച് എംപിമാർ പൊതു ചർച്ച നടത്തിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തള്ളിയത്. പ്രധാനമായും ഈ രണ്ട് കാരണങ്ങളാണ് പ്രമേയം തള്ളുന്നതിന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ, സുപ്രീം കോടതി മുൻ ജഡ്ജി വി. സുദർശൻ റെഡ്ഡി, മുൻ നിയമസെക്രട്ടറി പി.കെ മൽഹോത്ര, മുൻ ലജിസ്ലേറ്റീവ് സെക്രട്ടറി സഞ്ജയ് സിങ് തുടങ്ങിയവരുമായും മറ്റു നിയമജ്ഞരുമായും ഇംപീച്ച്മെന്റ് സംബന്ധിച്ച നിയമ വശങ്ങൾ വെങ്കയ്യ നായിഡു ചർച്ചചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പ്രമേയം തള്ളാൻ തീരുമാനിച്ചത്.

കോൺഗ്രസിന്റെ നേതൃത്വത്തിൽ ഏഴ് പ്രതിപക്ഷപാർട്ടികളിലെ 71 അംഗങ്ങൾ ഒപ്പിട്ട നോട്ടീസാണ് രാജ്യസഭാധ്യക്ഷൻ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു തള്ളിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP