Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യസഭാ ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് ; ആം ആദ്മി വിട്ടുനിന്നത് ബിജെപിയെ സഹായിക്കാനെന്ന് കോൺഗ്രസ് നേതാവ്; 'പുറത്തെടുത്തത് ആം ആദ്മിയുടെ യഥാർത്ഥ മുഖം'

രാജ്യസഭാ ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് ; ആം ആദ്മി വിട്ടുനിന്നത് ബിജെപിയെ സഹായിക്കാനെന്ന് കോൺഗ്രസ് നേതാവ്; 'പുറത്തെടുത്തത് ആം ആദ്മിയുടെ യഥാർത്ഥ മുഖം'

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നതോടെ ബിജെപിയെ സഹായിക്കുന്ന നീക്കങ്ങളാണ് ആം ആദ്മി നടത്തുന്നതെന്ന ആരോപിച്ച് കോൺഗ്രസ് നേതാവ് ശർമിഷ്ട മുഖർജി രംഗത്ത്. രാഷ്ട്രീയത്തിൽ വ്യക്തിവൈരാഗ്യങ്ങളില്ലെന്നാണ് ആം ആദ്മി പറയുന്നതെങ്കിലും ഇന്നത്തെ തിരഞ്ഞെടുപ്പിലൂടെ ആം ആദ്മി തങ്ങളുടെ യഥാർത്ഥ മുഖം പുറത്തെടുക്കുകയാണ് ചെയ്തതെന്നും അവർ ആരോപിച്ചു.

ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ പിന്തുണ കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നേരിട്ട് വിളിക്കാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു കേജ്‌രിവാളിന്റെ നിലപാട്. കോൺഗ്രസ് നേതാക്കന്മാരായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, അഹമ്മദ് പട്ടേൽ എന്നിവർ ആം ആദ്മി നേതാക്കളുമായി ഇത് സംബന്ധിച്ച ചർച്ചകളും നടത്തിയിരുന്നു. ഇതേത്തുടർന്ന് പ്രതിപക്ഷ സ്ഥാനാർത്ഥിയായിരുന്ന ബി.കെ.ഹരിപ്രസാദിനെ പിന്തുണയ്ക്കാൻ ധാരണയായെങ്കിലും രാഹുൽ ഗാന്ധി നേരിട്ട് വിളിക്കാത്തതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചതെന്നാണ് ആം.ആദ്മി വൃത്തങ്ങൾ നൽകുന്ന സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ രാഹുൽ ഗാന്ധിക്ക് ആലിംഗനം ചെയ്യാമെങ്കിൽ സ്വന്തം പാർട്ടി സ്ഥാനാർത്ഥിക്ക് പിന്തുണ ആവശ്യപ്പെടാൻ അദ്ദേഹത്തിന് സങ്കോചമെന്താണെന്നും ആം ആദ്മി നേതാവ് സഞ്ജയ് സിങ് ചോദിച്ചു. എന്നാൽ മോദിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്ന് പരസ്യമായി പ്രഖ്യാപിച്ചവരിൽ നിന്ന് പിന്തുണ ആവശ്യപ്പെടേണ്ടതില്ലെന്നാണ് ശർമിഷ്ട മുഖർജി ഇക്കാര്യത്തിൽ പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്നും അവിടെ അവസരവാദികൾക്ക് സ്ഥാനമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി അനുവദിച്ചാൽ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്ന് കഴിഞ്ഞ ജൂണിൽ കേജരിവാൾ പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP