Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അലോക് വർമ്മയ്ക്കെതിരായ സിവിസി റിപ്പോർട്ട് ആവശ്യപ്പെട്ട് രാകേഷ് അസ്താന; പറ്റില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി

അലോക് വർമ്മയ്ക്കെതിരായ സിവിസി റിപ്പോർട്ട് ആവശ്യപ്പെട്ട് രാകേഷ് അസ്താന; പറ്റില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി

ന്യൂഡൽഹി: അലോക് വർമ്മയ്‌ക്കെതിരായി സെൻട്രൽ വിജിലൻസ് കമ്മീഷൻ നടത്തിയ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് രാകേഷ് അസ്താന സുപ്രീംകോടതിയിൽ. അതേസമയം റിപ്പോർട്ട് നൽകാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. റിപ്പോർട്ടിന്റെ പകർപ്പ് അസ്താനയ്ക്ക് നൽകാനാവില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ആണ് വ്യക്തമാക്കിയത്.

അസ്താനയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയാണ് ആവശ്യം ഉന്നയിച്ചത്. അപ്പോൾത്തന്നെ ചീഫ് ജസ്റ്റിസ് അത് നിരാകരിച്ചു. 'ഒരു സാധ്യതയുമില്ല, നിങ്ങൾക്ക് ആ റിപ്പോർട്ട് ലഭിക്കില്ല' ചീഫ് ജസ്റ്റിസ് പറഞ്ഞു.റിപ്പോർട്ടിനെക്കുറിച്ച് അഭിപ്രായം പറയണമെന്ന് അസ്താന ആഗ്രഹിക്കുന്നതായി അഭിഭാഷകൻ പറഞ്ഞപ്പോൾ ഇല്ല നിങ്ങളത് പറയേണ്ട കാര്യമില്ല എന്നായിരുന്നു ജസ്റ്റിസിന്റെ പ്രതികരണം.

റിപ്പോർട്ടിന്റെ പകർപ്പ് മുദ്രവച്ച കവറിൽ അലോക് വർമ്മയ്ക്ക് മാത്രമേ നൽകൂ. അതിനുള്ള മറുപടി വർമ്മയ്ക്ക് തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് മുമ്പ് കോടതിയിൽ സമർപ്പിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. അടുത്ത ചൊവ്വാഴ്‌ച്ച കേസിൽ വാദം കേൾക്കുന്നത് തുടരും. അലോക് വർമ്മയും രാകേഷ് അസ്താനയും തമ്മിലുള്ള ശീതസമരത്തെ തുടർന്ന് രണ്ട് പേരും ഇപ്പോൾ നിർബന്ധിത അവധിയിലുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP