Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

19ാം വയസ്സിൽ വൃഷണം നീക്കം ചെയ്തത് അനേകരുടെ; ബിജെപിക്ക് വിജയമൊരുക്കിയതിൽ പ്രധാനി; ദൈവത്തിന്റെ പേരിൽ സമ്പാദിച്ചത് കോടാനുകോടികൾ; അഴിക്കുള്ളിലായത് വെള്ളിത്തിരയിലും നായകനായ റോക് സ്റ്റാർ സന്യാസി; റാം റഹിമിന്റെ കഥകൾ ലോക മാധ്യമങ്ങളിലും

19ാം വയസ്സിൽ വൃഷണം നീക്കം ചെയ്തത് അനേകരുടെ; ബിജെപിക്ക് വിജയമൊരുക്കിയതിൽ പ്രധാനി; ദൈവത്തിന്റെ പേരിൽ സമ്പാദിച്ചത് കോടാനുകോടികൾ; അഴിക്കുള്ളിലായത് വെള്ളിത്തിരയിലും നായകനായ റോക് സ്റ്റാർ സന്യാസി; റാം റഹിമിന്റെ കഥകൾ ലോക മാധ്യമങ്ങളിലും

മറുനാടൻ മലയാളി ബ്യൂറോ

ദൈവത്തോട് കൂടുതൽ അടുക്കുന്നത്തിന് പുരുഷത്വം ഇല്ലാതാക്കണമെന്ന് ഗുരു ആവശ്യപ്പെട്ടാൽ വിശ്വാസികൾ അതിന് തയ്യാറാകാതിരിക്കുന്നതെങ്ങനെ? ആൾദൈവവും സിനിമാ താരവും സർവോപരി കോടീശ്വരനുമായ ഗുരു ബാബ ഗുർമീത് റാം റഹിം സിങ്ങിന്റെ ക്രൂരകഥകൾ ഓരോന്നായി പുറത്തേയ്ക്ക് വരികയാണ്.

റാം റഹിം സിങ് ലോകമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ഇത്തരം ക്രൂരതകളുടെയും വിവാദത്തിന്റേയും പേരിലാണ്. സിനിമയിലും അഭിനയിച്ചു. ദൈവത്തോട് കൂടുതൽ അടുക്കുന്നതിന് വരിയുടയ്ക്കലിന് വിധേയനാകണമെന്ന നിർദ്ദേശമാണ് ഗുരു അനുയായികൾക്ക് നൽകിയത്. 2000-നും 2009-നുമിടയ്ക്ക് നാന്നൂറിലേറെ അനുയായികളെ വൃഷണം നീക്കം ചെയ്യാൻ ഗുരു പ്രേരിപ്പിച്ചിട്ടുണ്ടെന്ന് അതിന് വിധേയനായ പഴയ ശിഷ്യൻ വെളിപ്പെടുത്തിയത് ഏറെ ചർച്ചയായിരുന്നു 34 വയസ്സുള്ള ഹൻസ് രാജ് ചൗഹാനാണ് റാം റഹിം സിങ്ങിനെതിരെ ഗുരുതര ആരോപണം ഉയർത്തിയത്. തനിക്ക് 19 വയസ്സുള്ളപ്പോഴാണ് ഗുരുവിന്റെ നിർദ്ദേശപ്രകാരം താൻ വൃഷണങ്ങൾ നീക്കം ചെയ്തതെന്ന് ഹൻസ് രാജ് പറഞ്ഞിരുന്നു.

ഹരിയാണയിലെ സിർസ നഗരത്തിലുള്ള തന്റെ ആസ്ഥാനത്തുവച്ചാണ് ഗുരു ശിഷ്യന്മാരെ വരിയുടയ്ക്കലിന് പ്രേരിപ്പിച്ചതെന്ന് ഹൻസ് രാജ് പറഞ്ഞു. സിർസ സിറ്റിയിൽ റാം റഹിം സിങ്ങിന്റെ ദേര സച്ചാ സൗദ ആസ്ഥാനത്ത് സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയവും സ്‌കൂളുകളും 400 കിടക്കകളുള്ള ആശുപത്രിയുമൊക്കെയുണ്ട്. ദൈവത്തിന്റെ പേരിൽ ഗുരു സമ്പാദിച്ച കോടികളാണ് ഇവിടുത്തെ വരുമാനമാർഗം. ആഡംബരപ്രിയനായ റാം റഹിം സിങ് റോക്ക് സ്റ്റാർ സന്യാസിയെന്നാണ് അറിയപ്പെടുന്നതു തന്നെ. 1949-ലാണ് ദേര സച്ചാ സൗദ സ്ഥാപിക്കപ്പെട്ടത്. ലോകമെമ്പാടുമായി അഞ്ചുകോടിയിലേറെ വിശ്വാസികൾ ഈ വിഭാഗത്തിനുണ്ട്. 1990 മുതൽ ദേരയുടെ തലവനാണ് റാം റഹിം സിങ്. സന്യാസിയെന്നതിന് പുറമെ സിനിമാതാരവും ഗായകനും ശാസ്ത്രജ്ഞനുമൊക്കെയാണ് ഗുരു. നിർബന്ധിച്ച് വന്ധ്യംകരിച്ചുവെന്ന പരാതിയെത്തുടർന്ന് ഗുരുവിനെതിരെ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഹൻസ് രാജ് വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്.

ഹരിയാനയിൽ എതിരാളികളെയെല്ലാം തറപറ്റിക്കാൻ ബിജെപിക്ക് കഴിഞ്ഞതിന് പിന്നിൽ ദേരാ സച്ഛാ സൗദയുമായുണ്ടാക്കിയ രഹസ്യനീക്കമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഹരിയാനയിൽ ആറ് ജില്ലകളിൽ ദേരാ സച്ഛാ സൗദയ്ക്ക് കനത്ത അനുയായി വൃന്ദമുണ്ട്. ഇത് ബിജെപിയുടെ വിജയത്തിന് സഹായിച്ചിട്ടുണ്ടാകാമെന്ന് ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. ബിജെപിയുടെ എതിരാളികളിൽ പലരും ദേരാ സച്ഛാ സൗദയുമായി ബിജെപി രഹസ്യധാരണയുണ്ടാക്കി എന്നായിരുന്നു ആരോപണം. ഉത്തരേന്ത്യയിൽ 60 ലക്ഷത്തോളം അനുയായികൾ ഉള്ള ഈ സംഘടനയ്ക്ക് പിന്നോക്ക-പട്ടിക ജാതി വിഭാഗങ്ങളിൽ വ്യാപകമായ സ്വാധീനം ഉണ്ട്. പഞ്ചാബിലും ഹരിയാനയിലും ഇവരുടെ പ്രവർത്തനവും സജീവമാണ്.

ഹസിർസയിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേര മേധാവി ഗുർമീത് റാം റഹിമിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് സംസാരിച്ചിരുന്നു. 2007ൽ ദേരയുടെ പിന്തുണയ്ക്കായി കോൺഗ്രസ് നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിങ് എത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റെങ്കിലും ദേരയ്ക്ക് സ്വാധീനമുള്ള മേഖലകളിൽ വലിയ വിജയം നേടാനായിരുന്നു. ജിന്ദ്, ഫത്തേഹാബാദ്, കൈത്തൾ, ഹിസാർ, സിർസ, തോഹാന തുടങ്ങി ദേരയ്ക്ക് സ്വാധീനമുള്ള ജില്ലകളിലെ ബിജെപിയുടെ വിജയം ഇവർ തമ്മിലുള്ള രഹസ്യധാരണ പുറത്തുകൊണ്ടുവന്നെന്ന് ആം ആദ്മി പാർട്ടിയും ആരോപിക്കുകയും ചെയ്തിരുന്നു. ദേരാ സച്ഛാ സൗദ എന്നറിയപ്പെടുന്ന ആശ്രമഗ്രൂപ്പുകളുടെ തലവനായ ഗുർമിത് റാം റഹിം വയനാട്, വാഗമൺ, മൂന്നാർ എന്നിവിടങ്ങളിൽ സ്ഥിരമായി സന്ദർശനം നടത്തിയിരുന്നത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. കേരളത്തിൽ അടിക്കടി സന്ദർശനം നടത്തുന്ന ഈ ഉത്തരേന്ത്യൻ ആൾദൈവത്തിന് സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ടും വിവാദം ഉയർന്നിരുന്നു.

ദേര സച്ചാ സൗദ പ്രസ്ഥാനത്തിന്റെ നേതാവായാണ് സിഖ് സമുദായത്തിന്റെ പത്താമത്തെ ഗുരുവായി ഗുർമീത് സ്വയം അവകാശപ്പെട്ടത്. ഇതിനൊപ്പം പോപ് ഗായകനെന്നെ നിലയ്ക്ക് തന്റെ അനുയായികൾക്കിടയിൽ സൂപ്പർ ഹിറ്റായി മാറി. രാജ്യത്തുടനീളം ഒട്ടേറെ ആൽബങ്ങളുമായി ഗുർമീത് പുതിയ ദെലർ മെഹന്തിയാകാനായിരുന്നു ഗുർമീതിന്റെ ശ്രമം. സി.ഡി.കവറുകളിൽ റോക്ക് സ്റ്റാറായി അദ്ദേഹം വിലസുന്നു. ഹരിയാണി, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലുള്ള ഗാനങ്ങളാണ് ആൽബങ്ങളിലുള്ളത്. ഭക്തിയാണ് ഗാനങ്ങളുടെ മുഖ്യപ്രമേയം. നാലുവർഷമായി ഗുരുവിന്റെ സംഗീതം ദേര സച്ചാ സൗദാ അനുയായികളെ ആകർഷിക്കുന്നുവെന്ന് സംഘടനയുടെ വക്താവ് ആദിത്യ ഇൻസാൻ പറഞ്ഞിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP