Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശാസ്ത്രബോധത്തിന്റെ കേരള മാതൃകയാണ് നമുക്ക് വേണ്ടത്; അല്ലാതെ മോദിയുടെ ഗുജറാത്ത് മോഡലല്ല ഇന്ത്യയ്ക്ക് ആവശ്യം; വർഗീയതയിലും അന്ധവിശ്വാസത്തിലും അധികാര കേന്ദ്രീകരണത്തിലുമാണ് ഗുജറാത്ത് മാതൃക നിലനിൽക്കുന്നത്; കോവിഡ് പ്രതിരോധത്തിൽ കേരള മോഡലിനെ പ്രശംസിച്ച് രാമചന്ദ്ര ഗുഹ  

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിനെ പ്രശംസിച്ച് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. എൻ.ഡി ടി.വിക്കായി എഴുതിയ ലേഖനത്തിലാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ ചുവട്വയ്‌പ്പുകളെക്കുറിച്ച് അദ്ദേഹം പരാമർശിക്കുന്നത്. .ശാസ്ത്രബോധത്തിന്റെ കേരള മാതൃകയാണ് നമുക്ക് വേണ്ടതെന്നും അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും വിശദീകരിക്കാൻ കഴിയാത്ത ഗുജറാത്ത് മോഡലല്ലെന്നുമാണ് ഗുഹ ലേഖനത്തിൽ പറയുന്നത്. കേരള മോഡൽ, ഗുജറാത്ത് മോഡൽ എന്നീ പ്രയോഗങ്ങൾ എങ്ങനെയാണ് ആരംഭിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് ഗുഹ ലേഖനം ആരംഭിക്കുന്നത്.

'1970 കളിൽ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിലെ സാമ്പത്തിക വിദഗ്ദരാണ് കേരള മാതൃകയെക്കുറിച്ചുള്ള വിശദീകരണങ്ങൾ നടത്തിയത്. എന്നാൽ കഴിഞ്ഞ ദശ്ബാദത്തിന്റെ ഒടുവിൽ നരേന്ദ്ര മോദിയാണ് ഗുജറാത്ത് മോഡലിനെക്കുറിച്ച് സംസാരിച്ചത്. എന്നാൽ അതെന്താണെന്ന് സംബന്ധിച്ച കൃത്യമായ നിർവചനം അദ്ദേഹത്തിന് പോലും നൽകാൻ കഴിഞ്ഞിട്ടില്ല', ഗുഹ പറയുന്നു

വർഗീയതയിലും അന്ധവിശ്വാസത്തിലും അധികാര കേന്ദ്രീകരണത്തിലുമാണ് ഗുജറാത്ത് മാതൃക നിലനിൽക്കുന്നതെന്നും കേരള മാതൃക ശാസ്ത്രീയ ബോധത്തിലും സുതാര്യതയിലും സാമൂഹ്യ സമത്വത്തിലും, വികേന്ദ്രീകരണത്തിലുമാണെന്നും അദ്ദേഹം പറയുന്നു.

ജനസംഖ്യാ സൂചികകളിലും സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ വിദ്യാഭ്യാസ രംഗത്തും ഉണ്ടാക്കിയ നേട്ടമാണ് കേരള മോഡലിന്റെ സവിശേഷത. സ്വകാര്യ മൂലധനത്തിന് കിട്ടിയ പ്രാമുഖ്യമാണ് ഗുജറാത്ത് മോഡലിന്റെ പ്രത്യേകതയായി പറയുന്നത്. ഇതുവഴിയാണ് വൻകിട വ്യവസായികളുമായി നല്ല ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞതെന്നും ഗുഹ ചൂണ്ടിക്കാട്ടുന്നു.മതന്യൂനപക്ഷങ്ങൾ ഗുജറാത്ത് മോഡലിൽനിന്ന് മാറ്റി നിർത്തപ്പെട്ട കാര്യം മോദി ഉൾപ്പെടെയുള്ളവർ പറയാത്തതാണെന്നും അദ്ദേഹത്തിന്റെ ലേഖനത്തിൽ പരാമർശമുണ്ട്.

വിദ്യഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തിൽ കൂടിയാണ് കേരളം കൊവിഡിനെ പ്രതിരോധിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ സംസ്‌ക്കാരവും ഇതിന് പ്രയോജനം ചെയ്തുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

പല പരിമിതികളുമുണ്ടെങ്കിലും കേരളത്തിന് നിരവധി കാര്യങ്ങളിൽ മറ്റുള്ളവരെ പഠിപ്പിക്കാനുണ്ട്. അവരുടെ നേട്ടങ്ങളെക്കുറിച്ച് കഴിഞ്ഞ പതിറ്റാണ്ടുകളിൽ ചർച്ച ഉണ്ടായില്ല. ഇപ്പോൾ അത് രാജ്യത്തെ ആവേശം കൊള്ളിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു.
'ഗുജറാത്ത് മാതൃകയെ താങ്ങിനിർത്തുന്ന നാല് തൂണുകൾ അന്ധവിശ്വാസം, രഹസ്യം, കേന്ദ്രീകരണം, വർഗീയത എന്നിവയാണ്'
ഞങ്ങൾക്ക് വേണ്ടത് ഗുജറാത്ത് മാതൃകയല്ല, കേരള മാതൃകയാണ് അത് തരൂ എന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP