Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

`മീ ടൂ ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ എംജെ അക്‌ബർ രാജിവെക്കും`; സ്ത്രീകളെ അപമാനിക്കുന്ന ആരായാലും അയാൾക്കെതിരെ നടപടി; മീ ടൂവിൽ ആരെയും കുടുക്കാമെന്ന അവസ്ഥ; ലൈംഗിക വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രാംദാസ് അതാവലെ

`മീ ടൂ ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ എംജെ അക്‌ബർ രാജിവെക്കും`; സ്ത്രീകളെ അപമാനിക്കുന്ന ആരായാലും അയാൾക്കെതിരെ നടപടി; മീ ടൂവിൽ ആരെയും കുടുക്കാമെന്ന അവസ്ഥ; ലൈംഗിക വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുണെ: കേന്ദ്ര മന്ത്രി എം ജെ അക്‌ബറിനെതിരായ ലൈംഗിക പീഡനാരോപണങ്ങൾ തെളിയിക്കപ്പെടുകയാണെങ്കിൽ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിനുള്ള അവസരമായി മി ടൂ കാമ്പയിൻ മാറരുതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.സ്ത്രീകളെ അപമാനിക്കുന്ന ആരായാലും അവയാൾക്കെതിരെ നടപടിയെടുക്കും. നാനാ പടേക്കറായാലും എം ജെ അക്‌ബറായാലും കുറ്റക്കാരാണെന്നു വ്യക്തമായാൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തെറ്റു ചെയ്തവർ തീർച്ചയായും ശിക്ഷിക്കപ്പെടണം. എന്നാൽ മീ ടൂ പോലുള്ള കാമ്പയിനുകൾ ഉപയോഗിച്ച് തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാനും ആരെയെങ്കിലും കെണിയിൽ പെടുത്താനും സാധിക്കും. അത്തരം ആരോപണങ്ങൾ പൊലീസ് അന്വേഷിച്ച് സത്യം കണ്ടെത്തണം- രാംദാസ് അതാവലെ പറഞ്ഞു.മീ ടൂ കാമ്പയിന്റെ ഭാഗമായി കന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്മാധ്യമപ്രവർത്തകനുമായ എം. ജെ അക്‌ബറിനെതിരെ പതിനൊന്ന് വനിതാമാധ്യമപ്രവർത്തകരാണ് ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയിരുന്നത്. ഒക്ടോബർ എട്ടിന് പ്രിയാരമണി എന്ന മാധ്യമപ്രവർത്തകയുടെ ട്വീറ്റിലൂടെയാണ് അക്‌ബറിനെതിരായ ആദ്യ വെളിപ്പെടുത്തൽ പുറത്തെത്തിയത്. ഒരു വർഷം മുമ്പ് ഒരു പ്രമുഖ മാസികയിൽ തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് പ്രിയാ രമണി ലേഖനം എഴുതിയിരുന്നു.

ഇതേ തുടർന്ന് ആഫ്രിക്കൻ പര്യടനത്തിലായിരുന്ന അക്‌ബറിനോട് സന്ദർശനം വെട്ടിച്ചുരുക്കി തിരികെ വരാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു. അക്‌ബറിനെതിരെ ആരോപണം ഉന്നയിച്ചെത്തിയവരിൽ വിദേശമാധ്യമപ്രവർത്തകയും ഉൾപ്പെടുന്നുണ്ട്.എന്നാൽ തനിക്കെതിരെ ലൈംഗിക പീഡന ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ പ്രതികരണവുമായി ഇന്ന് അദ്ദേഹം രംഗത്തെത്തി. തനിക്കെതിരായ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതും അടിസ്ഥാനമില്ലാത്തുമാണെന്ന് എം.ജെ അക്‌ബർ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾ തന്റെ യശസ്സിനും സൽപ്പേരിനും വലിയ ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. താൻ നീന്തൽ കുളത്തിൽ ഉപദ്രവിച്ചു എന്നാണ് ഒരു ആരോപണം. തനിക്ക് നീന്താൻ പോലും അറിയില്ല. പലതും ഒരു തെളിവുമില്ലാത്ത ആരോപണങ്ങൾ മാത്രമാണെന്നും എം.ജെ അക്‌ബർ വ്യക്തമാക്കി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP