Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആൾദൈവത്തിന് ജാമ്യമില്ല; രാംപാൽ 28വരെ ജയിലിൽ; ഹിസാർ ആശ്രമത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു; കലാപമുണ്ടാക്കിയതിന് 460ഓളം പേർ അറസ്റ്റിൽ

ആൾദൈവത്തിന് ജാമ്യമില്ല; രാംപാൽ 28വരെ ജയിലിൽ; ഹിസാർ ആശ്രമത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു; കലാപമുണ്ടാക്കിയതിന് 460ഓളം പേർ അറസ്റ്റിൽ

ഹിസാർ: വിവാദ ആൾദൈവം രാംപാലിന് കോടതി ജാമ്യം നിഷേധിച്ചു. ഈ മാസം 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനും കോടതി ഉത്തരവിട്ടു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്. അതിനിടെ രാംപാലിനെതിരെ കൊലപാതക കുറ്റം അടക്കമുള്ളവ ചേർത്ത് പൊലീസ് കേസ് എടുത്തു.

സത്‌ലോക് ആശ്രമവളപ്പിലുണ്ടായിരുന്ന 15,000 ത്തോളം വിശ്വാസികളെ നീക്കിയ ശേഷം ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് രാംപാലിനെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെയിൽ ആറു പേർ കൊല്ലപ്പെട്ടു. ഇതിൽ വിശദ അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവരാണ് രാംപാലിനെതിരെ കേസ് എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 460 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിനിടെ ഹിസാർ ആശ്രമത്തിൽ നിന്ന് രാംപാലിന്റെ അനുയായികൾ ഒഴിയാൻ തുടങ്ങിയിട്ടുണ്ട്.

ഹിസാർ ആശ്രമത്തിന്റെ നിയന്ത്രണവും പൊലീസ് ഏറ്റെടുത്തു. ആശ്രമത്തിലെ സിസിടിവി ക്യാമറകളും പൊലീസ് പരിശോധിക്കും. പൊലീസിനെതിരെ അക്രമം അഴിച്ചു വിട്ടവരെ കണ്ടെത്താനാണിത്. ആശ്രമത്തിൽ പതിനായിരങ്ങൾക്ക് ദിവസങ്ങളോളം കഴിയാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നതായും കണ്ടെത്തി. ടൺ കണക്കിന് ആഹാരസാധനങ്ങളാണ് കണ്ടെത്തിയത്. ആയുധങ്ങളും കണ്ടെത്തിയതായി സൂചനയുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി രാംപാലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചു വരികയായിരുന്നു. ഹിസാറിലെ ആശ്രമത്തിനു മുന്നിൽ പൊലീസ് എത്തിയെങ്കിലും പതിനയ്യായിരത്തോളം അനുയായികൾ ആശ്രമത്തിനു ചുറ്റും പ്രതിരോധം തീർത്തതോടെ ഇയാളെ പിടികൂടാനാവാതെ പ്രതിസന്ധിയിലാകുകയിരുന്നു പൊലീസ്. തുടർന്ന് ഇന്നലെ ഉച്ചയോടെ ആശ്രമത്തിലേക്ക് പൊലീസ് ഇരച്ചുകയറിയെങ്കിലും ആശ്രമത്തിനുള്ളിലെ അജ്ഞാത കേന്ദ്രത്തിൽ മറഞ്ഞിരുന്ന രാംപാലിനെ പിടികൂടാനായില്ല. രണ്ട് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിൽ ബുധനാഴ്ച രാത്രിയോടെയാണ് പൊലീസ് രാംപാലിനെ കണ്ടെത്തിയത്.

രാംപാലിന്റെ സ്വകാര്യ സൈനിക സംഘത്തിലെ 70 പേരെയും ബന്ധുവും പ്രധാന അനുയായിയുമായ പുരുഷോത്തം ദാസിനെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ആശ്രമത്തിലേക്കുള്ള ജല, വൈദ്യുതി ബന്ധങ്ങൾ പൊലീസ് വിഛേദിച്ചിരുന്നു. പതിനായിരത്തോളം അനുയായികൾ ഉച്ചയോടെ പിരിഞ്ഞുപോയി. ബാക്കിയുള്ളവരെ രാത്രി ഒഴിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP