Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവ് മരിച്ചതോടെ റെയിൽവേ പ്ലാറ്റ്‌ഫോമിലിരുന്ന് പാട്ട് പാടിയത് നിത്യവൃത്തിക്ക് വഴി കണ്ടെത്താൻ; പാട്ട് വൈറലായതോടെ ലഭിച്ചത് നിരവധി അവസരങ്ങളും കിടിലൻ മേക്ക് ഓവറും; ഇപ്പോഴിതാ ബോളിവുഡ് ഗായകൻ ഹിമേഷ് രെഷമ്യക്കൊപ്പം പാട്ട് പാടി ഞെട്ടിച്ച് രാണു മണ്ഡൽ

ഭർത്താവ് മരിച്ചതോടെ റെയിൽവേ പ്ലാറ്റ്‌ഫോമിലിരുന്ന് പാട്ട് പാടിയത് നിത്യവൃത്തിക്ക് വഴി കണ്ടെത്താൻ; പാട്ട് വൈറലായതോടെ ലഭിച്ചത് നിരവധി അവസരങ്ങളും കിടിലൻ മേക്ക് ഓവറും; ഇപ്പോഴിതാ ബോളിവുഡ് ഗായകൻ ഹിമേഷ് രെഷമ്യക്കൊപ്പം പാട്ട് പാടി ഞെട്ടിച്ച് രാണു മണ്ഡൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: റെയിൽവേ പ്ലാറ്റ്‌ഫോമിലിരുന്ന് പാട്ടുപാടി സമൂഹമാധ്യമങ്ങളിൽ വൈറലായ രാണു മണ്ഡൽ എന്ന സ്ത്രീയെ ആരും മറന്നിട്ടുണ്ടാകില്ല. മുഷിഞ്ഞ വസ്ത്രം ധരിച്ച് പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് 'ഏക് പ്യാർ കാ നഗ്മാ ഹേ എന്ന ഗാനം പാടിയത് ആരോ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതോടെ ലോകമെമ്പാടുമുള്ളവർ ഇത് ഏറ്റെടുക്കുകയും ഇവരുടെ കഴിവിനെ പ്രശംസിക്കുകയും ചെയ്തു. പിന്നീട് രാണുവിന് നിരവധി പേർ സഹായം നൽകാനായി മുന്നോട്ട് വരികയും പാട്ട് പാടാനുള്ള അവസരം നൽകുകയും ചെയ്തു. ഇപ്പോഴിതാ ഹിന്ദി ഗായകനും സംഗീത സംവിധായകനുമായ ഹിമേഷ് രഷമ്യ തന്റെ പുതിയ ചിത്രത്തിൽ രാണുവിന് പാടാൻ അവസരം നൽകിയിരിക്കുകയാണ്. ഇന്നലെ തേരി മേരി കഹാനി എന്ന ഗാനം രാണുവിനൊപ്പം റെക്കോർഡ് ചെയ്യുന്ന വീഡിയോ താരം ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടു. ദൈവത്തിന്റെ അനുഗ്രഹം ഉള്ള കലാകാരിയാണെന്നും അതുകൊണ്ട് തന്നെ ലോകം മുഴുവൻ അവരുടെ കഴിവ് അറിയണമെന്നുമുള്ളതുകൊണ്ടാണ് ഹാപ്പി ഹർദി ആൻഡ് ഹീർ എന്ന തന്റെ പുതിയ ചിത്രത്തിൽ പാടാനുള്ള അവസരം അവർക്ക് നൽകിയതെന്നും ഹിമേഷ് രെഷമ്യ പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് രാണുവിന്റെ മേക്ക് ഓവർ ചിത്രങ്ങൾ വൈറലായിരുന്നു. ഒരു കൂട്ടം ആളുകൾ ഇവരെ കണ്ടെത്തുകയും വമ്പൻ മേക്ക് ഓവർ ഇവർക്ക് നൽകുകയും ചെയ്തു. കൊൽക്കത്ത, മുംബൈ, കേരളം, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് വരെ പരിപാടികൾ അവതരിപ്പിക്കാൻ ഇവർക്കിപ്പോൾ അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ടെന്നും സ്വന്തം മ്യൂസിക്കൽ ആൽബം ചെയ്യാൻ വരെ ഓഫർ ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്തിയവർ പറയുന്നു. സൂപ്പർ സിങ്ങർ പരിപാടിയിൽ വിശിഷ്ടാതിഥിയായി ഇവർക്ക് ക്ഷണവും ലഭിച്ചിട്ടുണ്ട്. മുംബൈ സ്വദേശിയായ ബാബു മണ്ഡാൽ ആയിരുന്നു ഇവരുടെ ഭർത്താവ്. ബാബുവിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ രാണു ട്രെയിനിൽ പാട്ടു പാടിയാണ് നിത്യവൃത്തിക്ക് വഴി കണ്ടെത്തിയിരുന്നത്. ഈ സമയത്താണ് രാണുവിന്റെ പാട്ട് വൈറലാകുന്നത്.

 

      View this post on Instagram

Recorded teri meri kahani my new song from happy hardy and heer with the very talented ranu mondal who has a divine voice , all your our dreams can come true if we have the courage to peruse them , a positive attitude can really make dreams come true , thanks for all your love and support

A post shared by Himesh Reshammiya (@realhimesh) on Aug 22, 2019 at 10:08am PDT

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP