Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവതിയെ ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തത് കാമുകൻ; ബലാത്സംഗ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് കാമുകന്റെ അമ്മ; വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയത് സഹോദരിയും ഭർത്താവും; ഭയന്നതിനെ തുടർന്ന് യുവതി നൽകിയത് നാല് ലക്ഷം; ഭൂമി വിറ്റ കാശ് എവിടെയെന്ന് അന്വേഷിച്ച പെൺകുട്ടിയുടെ പിതാവ് അറിഞ്ഞത് സമാനതകളില്ലാത്ത ക്രൂരത

യുവതിയെ ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തത് കാമുകൻ; ബലാത്സംഗ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് കാമുകന്റെ അമ്മ; വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയത് സഹോദരിയും ഭർത്താവും; ഭയന്നതിനെ തുടർന്ന് യുവതി നൽകിയത് നാല് ലക്ഷം; ഭൂമി വിറ്റ കാശ് എവിടെയെന്ന് അന്വേഷിച്ച പെൺകുട്ടിയുടെ പിതാവ് അറിഞ്ഞത് സമാനതകളില്ലാത്ത ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി: ചത്തീസ്ഗഡിൽ യുവതിയെ ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തത് കാമുകൻ. ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ എടുത്തത് അമ്മയും. കുടുംബത്തിന്റെ സഹായത്തോടെ നടത്തിയ ക്രൂരകൃത്യത്തിന് ശേഷം വീഡിയോ കാണിച്ച് കാമുകന്റെ സഹോദരിയും ഭർത്താവും പെൺകുട്ടിയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. തുടർന്ന് യുവതിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.

വീട്ടുകാരുടെ നിർദേശ പ്രകാരമാണ് യുവാവ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. എല്ലാം നേരത്തേ ആസൂത്രണം ചെയ്ത് വെച്ചിരുന്നു. തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടിക്ക് മയക്കുമരുന്ന് ചേർത്ത ഭക്ഷണം നൽകുകയായിരുന്നു. പിന്നാലെ യുവാവ് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ യുവാവിന്റെ അമ്മ തന്നെ എടുത്തു. പിന്നീട് വീഡിയോ കാണിച്ച് ഭീക്ഷണിപ്പെടുത്തി കുടുംബം പണം ആവശ്യപ്പെടുകയായിരുന്നു.ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽ നിന്ന് നാലുലക്ഷം രൂപയും ഈ കുടുംബം കൈക്കലാക്കിയിരുന്നു. എന്നാൽ ഭൂമി വിറ്റ വകയിൽ പെൺകുട്ടിയുടെ അച്ഛൻ നാല് ലക്ഷം രൂപ നൽകിയിരുന്നു. ഈ പണം എവിടെയെന്ന് പിതാവ് അന്വേഷിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പിന്നാലെ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP