Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാഫേൽ: 'കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് മറുപടിയായുള്ള ദേശീയ പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ തയാർ' ; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അതിനായി പോകുമെന്നും റാഫേൽ വിഷയത്തിൽ സത്യം പുറത്തുകൊണ്ടുവരുമെന്നും പ്രതിരോധമന്ത്രി; മുൻ ഫ്രഞ്ച് പ്രസിഡന്റ് വിവാദങ്ങളിൽ വിശദീകരണം നൽകിയിട്ടുണ്ടെന്ന് രാജ്‌നാഥ് സിങ്

റാഫേൽ: 'കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് മറുപടിയായുള്ള ദേശീയ പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ തയാർ' ; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അതിനായി പോകുമെന്നും റാഫേൽ വിഷയത്തിൽ സത്യം പുറത്തുകൊണ്ടുവരുമെന്നും പ്രതിരോധമന്ത്രി; മുൻ ഫ്രഞ്ച് പ്രസിഡന്റ് വിവാദങ്ങളിൽ വിശദീകരണം നൽകിയിട്ടുണ്ടെന്ന് രാജ്‌നാഥ് സിങ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപി സർക്കാരിനെതിരെ റാഫേൽ വിഷയം ഉയർത്തിക്കാട്ടി കോൺഗ്രസ് നടത്തുന്ന തുറന്ന പോരിന് പ്രതിരോധം തീർക്കാൻ നിർമ്മലാ സീതാരാമൻ. കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനായുള്ള ദേശീയ പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ ഒരുക്കമാണെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉയർത്തുന്ന ആരോപണങ്ങൾക്കു രാജ്യാന്തര മാനമാണുള്ളത്.

റാഫേൽ വിഷയത്തിൽ സത്യം പുറത്തുകൊണ്ടുവരും - പ്രതിരോധ മന്ത്രി പറഞ്ഞു. അതേസമയം റാഫേലിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് കോൺഗ്രസ് കേന്ദ്ര വിജിലൻസ് കമ്മിഷന് പരാതി നൽകി. സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന ആവശ്യം രാഹുൽ ഗാന്ധി ആവർത്തിച്ചു. റാഫേൽ വിഷയത്തിൽ സംശയത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ് തന്നെ വിവാദങ്ങളിൽ വിശദീകരണം നൽകിയിട്ടുണ്ട്. അതിനാൽ ഇക്കാര്യത്തിൽ ഇനി സംശയങ്ങൾക്കു സ്ഥാനമില്ല- മന്ത്രി പറഞ്ഞു.

അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് കോൺഗ്രസ് കേന്ദ്രസർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതിപക്ഷത്തിന് സർക്കാരിനെതിരെ ഉന്നയിക്കാൻ ഒരു വിഷയവുമില്ല. അതിനാലാണ് റാഫേൽ ഉയർത്തിക്കൊണ്ടുവരുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.റാഫേൽ ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കാൻ ആവശ്യപ്പെട്ടത് ഇന്ത്യയാണെന്ന് ഒലോൻദ് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഒലോൻദ് നിലപാടു മാറ്റി രംഗത്തെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP