Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയിലിൽ സൗകര്യങ്ങൾ പോരെന്നു ഓൺലൈൻ പെൺവാണിഭക്കേസ് പ്രതി രശ്മി ആർ നായർ; ആർഭാടമില്ലാത്തതാണു പരാതിക്കു കാരണമെന്നു പൊലീസ്

ജയിലിൽ സൗകര്യങ്ങൾ പോരെന്നു ഓൺലൈൻ പെൺവാണിഭക്കേസ് പ്രതി രശ്മി ആർ നായർ; ആർഭാടമില്ലാത്തതാണു പരാതിക്കു കാരണമെന്നു പൊലീസ്

ബംഗളൂരു: ജയിലിൽ സൗകര്യം പോരെന്ന് ഓൺലൈൻ പെൺവാണിഭക്കേസ് പ്രതി രശ്മി ആർ നായരുടെ വാദം. അന്വേഷണത്തിനായി ബംഗളൂരുവിൽ എത്തിച്ചപ്പോഴാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പ്രത്യേക കോടതിയിൽ രശ്മിയുടെ പരാതി.

അതേസമയം, ജയിലിൽ ആർഭാടമില്ലാത്തതാണു രശ്മിയുടെ പരാതിക്കു പിന്നിലെന്നാണു പൊലീസ് പറയുന്നത്. രശ്മിയുടെ പരാതി പരിഗണിച്ച് അന്വേഷണത്തിനും സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കുന്നതിനും ആവശ്യപ്പെട്ട് കോടതി നോട്ടീസ് നൽകി.

മടിവാളയിൽ സ്ത്രീകൾക്കു മാത്രമായുള്ള പ്രത്യേക ജയിലിലാണ് രശ്മിയെ താമസിപ്പിച്ചിരുന്നത്. ഈ ജയിലിലാണു സൗകര്യങ്ങളൊന്നുമില്ലെന്ന് രശ്മി പരാതിപ്പെട്ടത്.

അന്വേഷണത്തിന്റെ ഭാഗമായി ബംഗളൂരുവിൽ കേസിലെ പ്രതികളിൽ അഞ്ചുപേർ ഇവിടെ നടത്തിയ ഇടപാടുകളെ കുറിച്ചും പെൺകുട്ടികളെ ആവശ്യക്കാർക്ക് എത്തിച്ചുനൽകിയതിനെ കുറിച്ചും അന്വേഷിക്കുന്നതിനാണ് സംഘം ബംഗളൂരുവിലെത്തിയത്.

എന്നാൽ, വനിതകളായ പ്രതികളെ സാധാരണ പാർപ്പിക്കുന്ന ജയിലിലാണ് രശ്മിയെ പാർപ്പിച്ചിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ഇവിടെ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളുണ്ട്. ആർഭാടമില്ലാത്തതാണ് പരാതി ഉയരാൻ ഇടയാക്കിയതെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP