Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റിലയൻസിനെ റാഫേൽ പങ്കാളിയാക്കിയത് യുപിഎ എന്ന് രവിശങ്കർ പ്രസാദ്; രാഹുൽ ഗാന്ധി കള്ളനെന്ന് വിളിക്കുന്ന മോദി ആഗോള നേതാവ്; നാഷണൽ ഹെറാൾഡ് കേസിലെ പ്രതിയായ രാഹുൽ രാജ്യശത്രുക്കളുടെ കയ്യിലെ കളിപ്പാട്ടമെന്നും കേന്ദ്ര മന്ത്രി

റിലയൻസിനെ റാഫേൽ പങ്കാളിയാക്കിയത് യുപിഎ എന്ന് രവിശങ്കർ പ്രസാദ്; രാഹുൽ ഗാന്ധി കള്ളനെന്ന് വിളിക്കുന്ന മോദി ആഗോള നേതാവ്; നാഷണൽ ഹെറാൾഡ് കേസിലെ പ്രതിയായ രാഹുൽ രാജ്യശത്രുക്കളുടെ കയ്യിലെ കളിപ്പാട്ടമെന്നും കേന്ദ്ര മന്ത്രി

ഡൽഹി: റാഫേൽ യുദ്ധവിമാന കരാറിൽ ഭരണ -പ്രതിപക്ഷ വാക്പോര് കടുക്കുന്നു. വിഷയത്തിൽ പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിനെയും നിരന്തരം കുറ്റപ്പെടുത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രനിയമ മന്ത്രി രവിശങ്കർ പ്രസാദ്. റിലയൻസ് കമ്പനിയെ ദസോൾട്ട് ഏവിയേഷൻ തങ്ങളുടെ പങ്കാളിയാക്കിയത് 2012 ൽ യുപിഎ സർക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം ആരോപിച്ചു.

രാഹുൽ ഗാന്ധിക്ക് കടുത്ത ഭാഷയിലാണ് ബിജെപി മറുപടി നൽകിയത്. മോദിയെന്ന ആഗോള നേതാവിനെയാണ് രാഹുൽ ഗാന്ധി കള്ളനെന്ന് വിളിച്ചതെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. ഇതിൽ കൂടുതൽ രാഹുൽ ഗാന്ധിയിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. നാഷണൽ ഹെറാൾഡ് കേസിൽ അമ്മയ്ക്കൊപ്പം പ്രതിസ്ഥാനത്ത് നിൽക്കുന്ന വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

10 വർഷമായി മുടങ്ങിക്കിടന്ന കരാർ പൂർത്തിയാക്കിയത് മോദിയാണ്. ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ആവശ്യം ചൈനയേയും പാക്കിസ്ഥാനേയും സഹായിക്കാനാണെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു. രാഹുൽ ഗാന്ധി രാജ്യത്തിന്റെ ശത്രുക്കളുടെ കൈയിലെ കളിപ്പാട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

അതേസമയം റിലയൻസിനെ നിർദ്ദേശിച്ചത് ഇന്ത്യയാണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാദ് വ്യക്തമാക്കി. ഒലാദിന്റെ സുഹൃത്തിന് റിലയൻസുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള ചോദ്യത്തിന് മറുപടിയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നും അതിന്റെ പൂർണാർഥത്തിൽ ആ പ്രസ്താവനയെ കാണണമെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP