Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ധനം നിറയ്ക്കാനും പ്രീ-പെയ്ഡ് സംവിധാനം; ഫാസ്റ്റാഗിന് സമാനമായ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത് ഗുജറാത്തിൽ; രാജ്യമാകെ നടപ്പാക്കുമെന്നും റിപ്പോർട്ടുകൾ

ഇന്ധനം നിറയ്ക്കാനും പ്രീ-പെയ്ഡ് സംവിധാനം; ഫാസ്റ്റാഗിന് സമാനമായ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത് ഗുജറാത്തിൽ; രാജ്യമാകെ നടപ്പാക്കുമെന്നും റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഇന്ധനം നിറയ്ക്കാൻ ഇനി പ്രീ- പെയ്ഡ് സംവിധാനവും. ടോൾ പ്ലാസകളിൽ ഉപയോഗിക്കുന്ന ഫാസ്റ്റാഗിനു സമാനമായ സംവിധാനമാണ് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനും സജ്ജമാക്കുന്നത്. പെട്രോൾ പമ്പുകളിലും വാഹന പാർക്കിങ് സ്ഥലങ്ങളിലും റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ഫാസ്റ്റാഗ് സംവിധാനം രാജ്യത്താകെ വരാൻ പോകുകയാണെന്നാണ് റിപ്പോർട്ടുകൾ. ഗുജറാത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ആദ്യം നടപ്പിലാക്കുന്നത്.

വാഹനത്തിന്റെ ഗ്ലാസിൽ പതിപ്പിച്ച സ്റ്റിക്കറിലാണ് റീചാർജ് ചെയ്യേണ്ടത്. അക്ഷയകേന്ദ്രങ്ങൾ, മൊബൈൽ വോലറ്റുകൾ, പൊതുസേവന കേന്ദ്രങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ഫാസ്റ്റാഗ് വാങ്ങാൻ സാധിക്കും. ഫാസ്റ്റാഗ് ലഭിക്കാൻ പണം നൽകേണ്ടി വരുമെങ്കിലും ഇടപാടുകൾക്കു സർവീസ് നിരക്ക് ഈടാക്കേണ്ടതില്ലെന്നാണു തീരുമാനം.

പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ഫാസ്റ്റാഗിന്റെ ചിത്രമെടുത്താണ് ഇന്ധനം നിറയ്ക്കേണ്ടത്. ഇതിന്റെ പണം ഫാസ്റ്റാഗിൽ നിന്നു കുറയും. ഒരു ലിറ്റർ മുതൽ എത്ര രൂപയ്ക്കുവരെ വേണമെങ്കിലും ഇന്ധനം നിറയ്ക്കാൻ ഈ സംവിധാനം ഉപയോഗപ്പെടുത്താം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP