Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിഎൻബി തട്ടിപ്പ് കേസ്: നീരവ് മോദിയുടെ സഹോദരിയ്‌ക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്; നാൽപത്തിനാലുകാരിയായ പൂർവിയെ അറസ്റ്റ് ചെയ്യാനും കൈമാറ്റം ചെയ്യണമെന്നും 192 രാജ്യങ്ങളോട് അഭ്യർത്ഥിച്ച് ഇന്റർപോൾ

പിഎൻബി തട്ടിപ്പ് കേസ്: നീരവ് മോദിയുടെ സഹോദരിയ്‌ക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്; നാൽപത്തിനാലുകാരിയായ പൂർവിയെ അറസ്റ്റ് ചെയ്യാനും കൈമാറ്റം ചെയ്യണമെന്നും 192 രാജ്യങ്ങളോട് അഭ്യർത്ഥിച്ച് ഇന്റർപോൾ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കോടികൾ തട്ടിയെടുത്ത പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ നീരവ് മോദിയുടെ സഹോദരിക്കെതിരെ നടപടിയുമായി ഇന്റർപോൾ. ഇവർക്കെതിരെ കഴിഞ്ഞ ദിവസമാണ് ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. പിഎൻബി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നീരവിന്റെ സഹോദരി പൂർവി ദീപക്ക് മോദിയ്‌ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചതെന്ന് അധികൃതർ അറിയിച്ചു. തട്ടിപ്പ് വിവരം പുറത്ത് വന്ന് മണിക്കൂറുകൾക്കകമാണ് നീരവ് മോദി രാജ്യം വിട്ടിരുന്നു.

പി എൻ ബി തട്ടിപ്പു കേസിലെ പ്രധാന പങ്കാളിയും ഗുണഭോക്താവുമായിരുന്നു പൂർവിയെന്ന് എൻഫോഴ്സ്മെന്റും സി ബി ഐയും നേരത്തെ വ്യക്തമാക്കിയിരുന്നു. മുംബൈ കോടതിയിൽ സമർപ്പിച്ച പി എൻ ബി തട്ടിപ്പിന്റെ ആദ്യകുറ്റപത്രത്തിൽ പൂർവിയുടെയും പേരുണ്ടായിരുന്നു.   അന്വേഷണവുമായി സഹകരിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും പൂർവി ഇതിന് തയ്യാറായിരുന്നില്ല. തുടർന്നാണ് ഇന്ത്യൻ അധികൃതർ ഇന്റർ പോളിനെ സമീപിച്ചത്. രാജ്യാന്തര അറസ്റ്റ് വാറണ്ടിന്റെ സ്വഭാവമാണ് ഇന്റർ പോളിന്റെ റെഡ് കോർണർ നോട്ടീസിനുള്ളത്.

ബെൽജിയം പൗരയാണ് പൂർവി. നാൽപ്പത്തിനാലുകാരിയായ ഇവർക്ക് ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി ഭാഷകൾ സംസാരിക്കാൻ സാധിക്കുമെന്നും ഇന്റർപോൾ നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. പൂർവിയെ അറസ്റ്റ് ചെയ്യാനും കുറ്റവാളി കൈമാറ്റ കരാർ പ്രകാരം ഇവരെ ഇന്ത്യക്കു കൈമാറാനുള്ള നടപടികൾ വേഗത്തിലാക്കാനും 192 അംഗരാജ്യങ്ങളോട് ഇന്റർ പോൾ അഭ്യർത്ഥിച്ചിട്ടുമുണ്ട്. ജൂലായിൽ നീരവ് മോദി, സഹോദരൻ നിഷാൽ മോദി, നീരവിന്റെ കമ്പനി എക്സിക്യൂട്ടിവ് സുഭാഷ് പരാബ് എന്നിക്കെതിരെയും ഇന്റർ പോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP