Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡിജിസിഎയുടെ ഡിജിറ്റൽ സ്‌കൈ എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായി നാളെ മുതൽ ഡ്രോണുകൾ രജിസ്റ്റർ ചെയ്യാം; ജനുവരി 31ന് മുമ്പ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്കെതിരെ കർശന നടപടിയെന്നും വ്യോമയാന മന്ത്രാലയം

ഡിജിസിഎയുടെ ഡിജിറ്റൽ സ്‌കൈ എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായി നാളെ മുതൽ ഡ്രോണുകൾ രജിസ്റ്റർ ചെയ്യാം; ജനുവരി 31ന് മുമ്പ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്കെതിരെ കർശന നടപടിയെന്നും വ്യോമയാന മന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: യുഎസ് ഡ്രോൺ ആക്രമണത്തിൽ ഇറാനിൽ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തെ എല്ലാ ഡ്രോണുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം. ഇതനുസരിച്ച് രാജ്യത്തെ എല്ലാ ഡ്രോണുകളും ഡ്രോൺ ഓപ്പറേറ്റർമാരും ജനുവരി 31നകം രജിസ്റ്റർ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം. ഓൺലൈൻ വഴിയാണ് രജിസ്ട്രേഷൻ നടപടികൾ. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിമയവിരുദ്ധമായി 50000 മുതൽ 60000 വരെ ഡ്രോണുകളുണ്ടെന്നാണ് സൂചന.

രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കിയാൽ എല്ലാ ഡ്രോണുകൾക്കും ഒരു അംഗീകൃത ഡ്രോൺ നമ്പറും (DAN) അംഗീകൃത ഉടമസ്ഥ നമ്പറും (OAN) ലഭിക്കും. ഡ്രോണുകളുടെ അംഗീകാരം തെളിയിക്കുന്ന നമ്പറുകളാണിവ. ഇവരണ്ടും ഇല്ലാതെ ജനുവരി 31ന് ശേഷം ഏത് തരം ഡ്രോണുകൾ ഉപയോഗിക്കുന്നതും ശിക്ഷാർഹമായിരിക്കും.

പുതിയ രജിസ്ട്രേഷൻ നിബന്ധന കർശനമാണെന്നും ജനുവരി 31നകം ഡ്രോണുകൾ രജിസ്റ്റർ ചെയ്യാത്തവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനുവരി 14 മുതൽ വ്യോമയാന വിഭാഗമായ ഡിജിസിഎയുടെ ഡിജിറ്റൽ സ്‌കൈ എന്ന വെബ്സൈറ്റിലൂടെയാണ് ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP