Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാടക ഗർഭധാരണം പരോപകാരപ്രദമായ പ്രവൃത്തിയെന്ന് വ്യക്തമാക്കി സറോഗസി ബിൽ; ഗർഭകാലത്തിനും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമോ പാരിതോഷികങ്ങളോ വാങ്ങാൻ പാടില്ല; വാടക ഗർഭധാരണത്തിന്റെ പേരിലുള്ള ചൂഷണങ്ങൾ തടയാൻ കേന്ദ്ര സർക്കാർ; സൗകര്യം ദുരുപയോഗം ചെയ്യുന്നവരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷാനടപടിയെന്നും ലോക്‌സഭയിൽ തീരുമാനം

വാടക ഗർഭധാരണം പരോപകാരപ്രദമായ പ്രവൃത്തിയെന്ന് വ്യക്തമാക്കി സറോഗസി ബിൽ; ഗർഭകാലത്തിനും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമോ പാരിതോഷികങ്ങളോ വാങ്ങാൻ പാടില്ല; വാടക ഗർഭധാരണത്തിന്റെ പേരിലുള്ള ചൂഷണങ്ങൾ തടയാൻ കേന്ദ്ര സർക്കാർ; സൗകര്യം ദുരുപയോഗം ചെയ്യുന്നവരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷാനടപടിയെന്നും ലോക്‌സഭയിൽ തീരുമാനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഗർഭപാത്രം വാടകയ്ക്ക് നൽകുന്നത് അത്ര മോശമായ കാര്യമാണെന്ന് ഇനി ഒരാൾക്ക് പോലും അഭിപ്രായം പറയാൻ സാധിക്കില്ല. ഇതിനായി പ്രതിഫലം പറ്റുന്ന പരിപാടിക്ക് കേന്ദ്ര സർക്കാർ പൂർണമായി കടിഞ്ഞാൺ ഇടുന്നുവെന്ന വാർത്ത വാടക ഗർഭധാരണത്തിന്റെ മഹത്വമാണ് വെളിവാക്കുന്നത്. 'വാടക ഗർഭപാത്ര നിയന്ത്രണ ബിൽ 2016' ലോക്‌സഭ പാസാക്കിയതോടെയാണ് വിഷയത്തിൽ സർക്കാർ കർശന നിയമങ്ങൾ നടപ്പിലാക്കുന്നത്.

വാടകയ്ക്ക് ഗർഭപാത്രം നൽകുന്നത് പരോപകാരപ്രകാരാർത്ഥമുള്ള പ്രവൃത്തിയെന്നാണ് (സറോഗസി റെഗുലേഷൻ ബിൽ 2016) സർക്കാർ വ്യക്തമാക്കുന്നത്. ഇതിനായി ഇനി പാരിതോഷികം വാങ്ങുന്നവരും കുടുങ്ങും. ഗർഭകാലത്തും പ്രസവത്തിനും ചെലവാകുന്ന പണമല്ലാതെ മറ്റ് പാരിതോഷികമോ പ്രതിഫലമോ സ്വീകരിക്കുവാൻ പാടില്ല.

നിയമത്തിന്റെ അഭാവത്തിൽ കുറഞ്ഞ ചെലവിൽ വാടകഗർഭപാത്രം ലഭിക്കുന്ന നാടെന്ന പ്രചാരണം ഇന്ത്യയെ ചൂഷണകേന്ദ്രമാക്കി മാറ്റിയിരുന്നുവെന്ന് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സഭയിൽ പറഞ്ഞു. ഇതിനായി വിദേശികൾ വൻതോതിൽ ഇങ്ങോട്ടെത്തുന്നു. ഇതിന്റെ പേരിൽ രാജ്യത്തെ സ്ത്രീകൾ നേരിടുന്ന അനീതികൾ അവസാനിപ്പിക്കാൻ ബില്ലിലെ വ്യവസ്ഥകൾ ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സർക്കാർ വ്യവസ്ഥകൾ ഇങ്ങനെ

നിയമപരമായി അഞ്ചോ അതിലധികമോ വർഷം വിവാഹിതരായി കഴിയുന്ന കുട്ടിയില്ലാത്ത ദമ്പതിമാർക്ക് അടുത്ത ബന്ധുവിൽനിന്ന് വാടകഗർഭപാത്രം സ്വീകരിക്കാം. ഇങ്ങനെ ജനിക്കുന്ന കുട്ടിയെ നിയമപരമായ കുഞ്ഞായി പരിഗണിക്കും. വിവാഹിതരല്ലാത്ത പങ്കാളികൾ (ലിവ് ഇൻ), പങ്കാളി മരിച്ചവർ, വിവാഹമോചിതർ, ഏകരക്ഷിതാക്കൾ, സ്വവർഗ പങ്കാളികൾ എന്നിവർക്ക് വാടകയ്ക്ക് ഗർഭപാത്രം സ്വീകരിക്കാൻ അനുമതിയില്ല. ഗർഭപാത്രത്തിനായി അടുത്ത ബന്ധുവിനെ മാത്രമേ ആശ്രയിക്കാവൂ.

അടുത്ത ബന്ധുക്കൾ ഇല്ലാത്തവർക്കും ബന്ധുക്കൾ തയ്യാറാകാത്തവർക്കും സ്വീകരിക്കാനാവില്ല. ബന്ധുക്കളെ ആശ്രയിക്കിക്കുന്നതുവഴി ഈ രംഗത്തുള്ള ചൂഷണം ഒഴിവാക്കാനാകും. ഗർഭപാത്രം വാടകയ്ക്കുനൽകുന്ന സ്ത്രീ വിവാഹിതയും അമ്മയുമായിരിക്കണം. ഒരാൾക്ക് ഒരുതവണയേ ഗർഭപാത്രം നൽകാനാവൂ. പ്രവാസി ഇന്ത്യൻ വനിതകൾക്കും വിദേശികൾക്കും അനുമതിയില്ല.

എന്നാൽ ഇന്ത്യൻ പൗരത്വമുള്ള പ്രവാസി ദമ്പതിമാർക്ക് ഇന്ത്യയിൽനിന്ന് വാടക ഗർഭപാത്രം സ്വീകരിക്കാം. ദേശീയ-സംസ്ഥാന തലങ്ങളിൽ വാടക ഗർഭപാത്ര ബോർഡ് രൂപവത്കരിക്കണം. നൽകുന്നയാൾക്കും സ്വീകരിക്കുന്ന ദമ്പതിമാർക്കും യോഗ്യതാ സർട്ടിഫിക്കറ്റ് നിർബന്ധം. ദുരുപയോഗംചെയ്താൽ കനത്തശിക്ഷ

രാജ്യസഭയുടെ പരിഗണനയ്ക്ക്

ബിൽ ഈ സമ്മേളനത്തിൽതന്നെ രാജ്യസഭയുടെ പരിഗണനയ്ക്കുവരും. 2016-ൽ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലാണിത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ബില്ലിലെ വ്യവസ്ഥകൾ ഉദാരമാക്കാൻ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശചെയ്തു. സാമ്പ്രദായിക കുടുംബസങ്കൽപ്പങ്ങളെ പിൻപറ്റിയുള്ള വ്യവസ്ഥകൾ നീക്കുക, വിവാഹിതരല്ലാത്ത പങ്കാളികൾക്കും വിവാഹമോചിതർക്കും വാടക ഗർഭപാത്രം സ്വീകരിക്കാനുള്ള അനുമതി നൽകുക, ജീവൻപോലും അപകടത്തിലാക്കി വാടകഗർഭധരാണത്തിനു തയ്യാറാകുന്ന സ്ത്രീകൾക്ക് ഉചിതമായ പ്രതിഫലം നൽകുക എന്നിവയായിരുന്നു പ്രധാന ശുപാർശകൾ. ഇവയൊന്നും പരിഗണിക്കപ്പെട്ടില്ല.

പിന്നാലെ വിമർശനങ്ങളും

ബഹളത്തിനിടയിലും നീണ്ട ചർച്ചകൾക്കൊടുവിലാണ് ബിൽ സഭ പാസാക്കിയത്. ഒമ്പത് എംപി.മാരാണ് ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്. ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയെ എല്ലാവരും പിന്തുണച്ചു. ബില്ലിനെ പിന്തുണയ്ക്കുന്നു. എന്നാൽ, ഗർഭപാത്രം വാണിജ്യപരമായി വാടകയ്ക്ക് നൽകുന്നതിനെയും സാന്മാർഗികമായി വാടകയ്ക്ക് നൽകുന്നതിനെയും വേർതിരിക്കുന്ന വ്യവസ്ഥകളില്ല. വിവാഹശേഷം കുട്ടികളുണ്ടാകില്ലെന്ന് ശാസ്ത്രീയമായി കണ്ടെത്തിയാൽപ്പോലും അഞ്ചുവർഷം കാത്തിരിക്കേണ്ടി വരും. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP