Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സൈനികന്റെ ശവസംസ്‌കാര ചടങ്ങിനിടെ 'ഷൂ' അഴിച്ചില്ല; ചടങ്ങിനെത്തിയ ബിജെപി നേതാക്കളോട് പൊട്ടിത്തെറിച്ച് ബന്ധുക്കൾ; കൈകൂപ്പി മാപ്പ് പറഞ്ഞ നേതാക്കൾ ഷൂ അഴിച്ച് മാറ്റി തടിയൂരി; വിവാദ സംഭവത്തിൽ ഉൾപ്പെട്ടവരിൽ കേന്ദ്രമന്ത്രി സത്യപാൽ സിങ്ങും

സൈനികന്റെ ശവസംസ്‌കാര ചടങ്ങിനിടെ 'ഷൂ' അഴിച്ചില്ല; ചടങ്ങിനെത്തിയ ബിജെപി നേതാക്കളോട് പൊട്ടിത്തെറിച്ച് ബന്ധുക്കൾ; കൈകൂപ്പി മാപ്പ് പറഞ്ഞ നേതാക്കൾ ഷൂ അഴിച്ച് മാറ്റി തടിയൂരി; വിവാദ സംഭവത്തിൽ ഉൾപ്പെട്ടവരിൽ കേന്ദ്രമന്ത്രി സത്യപാൽ സിങ്ങും

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്റെ ശവസംസ്‌കാര ചടങ്ങിനിടെ 'ഷൂ' അഴിക്കാതിരുന്ന ബിജെപി നേതാക്കൾക്കെതിരെ പൊട്ടിത്തെറിച്ച് ബന്ധുക്കൾ.കേന്ദ്ര മന്ത്രി സത്യപാൽ സിങ്ങ്, ഉത്തർപ്രദേശ് മന്ത്രി സിദ്ധാർത്ഥ് നാഥ് സിങ്ങ്, ബിജെപി മീററ്റ് എംഎൽഎ രാജേന്ദ്ര അഗർവാൾ എന്നിവരാണ് സൈനികന്റെ സംസ്‌കാര ചടങ്ങിൽ എത്തിയത്.

ഇവർക്കെതിരെയാണ് ബന്ധുക്കൾ രൂക്ഷമായി പ്രതികരിച്ചത്. 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ തിങ്കളാഴ്ച പുൽവാമയിലുണ്ടായ ഏറ്റമുട്ടലിൽ കൊല്ലപ്പെട്ട നാല് സൈനികരിലൊരാളാണ് അജയ് കുമാർ. ഉത്തർപ്രദേശിലെ റ്റിക്കിരി ഗ്രാമത്തിൽ നിന്നുള്ളയാളാണ് സൈനികൻ. ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

മൃതദേഹം ദഹിപ്പിക്കുന്ന സമയത്ത് ഇവർ ഷൂ അഴിക്കാതിരുന്നതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. സംഭവത്തെ തുടർന്ന് ബഹളം വച്ച ബന്ധുക്കൾ ബോധത്തോടെ പെരുമാറാനും ഇവരോട് പറഞ്ഞു. കൈകൂപ്പി മാപ്പ് പറഞ്ഞ നേതാക്കൾ ഉടൻ തന്നെ ഷൂ അഴിച്ച് മാറ്റി കൂടുതൽ ബഹളത്തിന് ഇട നൽകാതെ തടിയൂരുകയായിരുന്നു. ചടങ്ങിനിടെ സത്യപാൽ സിങ്ങും അഗർവാളും സംസാരിക്കുന്നതും ചിരിക്കുന്നതും വ്യാപകമായി പ്രചരിക്കുന്ന മറ്റൊരു വീഡിയോയിലുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP