Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാങ്കേതിക വിദ്യയുടെ സഹായമുണ്ടെങ്കിൽ സംസാരിക്കാൻ ഭാഷ ഒരു പ്രശ്‌നമേയല്ലെന്ന് പ്രധാനമന്ത്രി; മാൻ വേഴ്‌സസ് വൈൽഡിൽ അവതാരകൻ ബെയർ ഗ്രിൽസ് താൻ പറഞ്ഞ ഹിന്ദി മനസ്സിലാക്കിയത് ചെവിയിൽ ഘടിപ്പിച്ച ചെറു ട്രാൻസിലേറ്റർ ഉപയോഗിച്ചെന്ന് നരേന്ദ്ര മോദി; ഡിസ്‌കവറി ചാനലിന്റെ ജനപ്രിയ പരിപാടിയെ മോദിയും ഗ്രിൽസും കൂടുതൽ ആകർഷകമാക്കിയതിന്റെ രഹസ്യം വെളിപ്പെടുത്തിയതും മൻ കി ബാത്തിൽ

സാങ്കേതിക വിദ്യയുടെ സഹായമുണ്ടെങ്കിൽ സംസാരിക്കാൻ ഭാഷ ഒരു പ്രശ്‌നമേയല്ലെന്ന് പ്രധാനമന്ത്രി; മാൻ വേഴ്‌സസ് വൈൽഡിൽ അവതാരകൻ ബെയർ ഗ്രിൽസ് താൻ പറഞ്ഞ ഹിന്ദി മനസ്സിലാക്കിയത് ചെവിയിൽ ഘടിപ്പിച്ച ചെറു ട്രാൻസിലേറ്റർ ഉപയോഗിച്ചെന്ന് നരേന്ദ്ര മോദി; ഡിസ്‌കവറി ചാനലിന്റെ ജനപ്രിയ പരിപാടിയെ മോദിയും ഗ്രിൽസും കൂടുതൽ ആകർഷകമാക്കിയതിന്റെ രഹസ്യം വെളിപ്പെടുത്തിയതും മൻ കി ബാത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഡിസ്‌കവറി ചാനലിലെ 'മാൻ വേഴ്സസ് വൈൽഡ്' എന്ന പരിപാടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി എത്തിയത് ഏറെ ഏറെ ശ്രദ്ധേയമായിരുന്നു. ഓഗസ്റ്റ് 12-ന് സംപ്രേഷണം ചെയ്ത പരിപാടി വൻ ഹിറ്റുമായി. എന്നാൽ, പരിപാടി കണ്ടവരെ ഏറെ അമ്പരിപ്പിച്ചത് രണ്ട് വ്യത്യസ്ത ഭാഷകളിൽ പ്രധാനമന്ത്രിയും അവതാരകൻ ബെയർ ഗ്രിൽസും സംസാരിക്കുന്നതായിരുന്നു. ബെയർഗ്രിൽസിന്റെ ഇംഗ്ലീഷിലെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകിയത് ഹിന്ദിയിൽ. പ്രധാനമന്ത്രിയുടെ ഹിന്ദിക്ക് ശേഷം ഗ്രിൽസ് വീണ്ടും ഉപയോഗിക്കുന്നത് ഇംഗ്ലീഷും. പക്ഷേ, ഹിന്ദിയറിയാത്ത ബെയർ എങ്ങനെ മോദിയുമായി തത്സമയം ആശയവിനിമയം നടത്തി എന്നതായിരുന്നു പലരുടെയും മനസിൽ ഉയർന്ന സംശയം. ഒടുവിൽ ആ ചോദ്യത്തിന്റെ ഉത്തരം പ്രധാനമന്ത്രി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

റിമോട്ട് ട്രാൻസലേറ്ററിന്റെ സഹായത്തോടെയാണ് താനും ബ്രയർ ഗ്രിൽസും സംസാരിച്ചതെന്നാണ് മോദി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. 'ചിലർ എന്നോട് ഒരു കാര്യം ചോദിച്ചിരുന്നു. അതും കുറച്ച് സംശയത്തോടെ തന്നെയായിരുന്നു. മോദിജി നിങ്ങൾ സംസാരിച്ചത് ഹിന്ദിയിലാണ്. എന്നാൽ ബെയർ ഗ്രിൽസിന് ഹിന്ദി അറിയുകയുമില്ല. എങ്ങനെയാണ് നിങ്ങൾ രണ്ടുപേരും സംഭാഷണം നടത്തിയത് എന്നായിരുന്നു അവരുടെ ചോദ്യം.

അതിൽ ഒരു ദുരൂഹതയുമില്ല. ബെയർ ഗ്രിൽസുമായുള്ള സംഭാഷണത്തിന് സാങ്കേതികവിദ്യയുടെ സഹായം ഉപയോഗിച്ചിരുന്നു. ഞാൻ എന്തുപറഞ്ഞാലും നിമിഷങ്ങൾക്കകം അത് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി ബെയർ ഗ്രിൽസിന് കേൾക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ ചെവിയിൽ ഘടിപ്പിച്ച ചെറിയ ട്രാൻസലേറ്ററിലൂടെയാണ് അത് സാധ്യമായത്. ഇത് ഞങ്ങളുടെ സംഭാഷണം അനായസമാക്കി'- മോദി വ്യക്തമാക്കി. ഓഗസ്റ്റ് 25-ന് സംപ്രേഷണം ചെയ്ത മൻ കി ബാത്തിലാണ് മോദി മാൻ വേഴ്സസ് വൈൽഡ് പരിപാടിയെക്കുറിച്ച് വാചാലനായത്.

ലോകമെമ്പാടും വൻ സ്വീകാര്യതയുള്ള ടെലിവിഷൻ പരിപാടിയാണ് ഡിസ്‌കവറി ചാനലിലെ മാൻ വേഴ്സസ് വൈൽഡ്. അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമയ്ക്ക് ശേഷം ഈ പരിപാടിയിൽ പങ്കെടുക്കുന്ന ലോകനേതാവും മോദിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP