Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന് മറുപടിയുമായി ബിജെപി നേതാവ്;'പ്രധാനമന്ത്രി സ്ഥാനത്തേക്ക് അടുത്തവർഷം ഒഴിവൊന്നുമില്ലെന്ന്' റാം മാധവ്; പ്രതിപക്ഷ പാർട്ടികളെല്ലാം ഒന്നുചേർന്ന് കാത്തിരിക്കട്ടെ; അവർക്ക് എല്ലാ ആശംസയും നേരുന്നു; എന്നാൽ, പ്രധാനമന്ത്രിസ്ഥാനം അടുത്തവർഷം ഒഴിവുവരില്ലെന്ന് റാം

രാഹുൽഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന് മറുപടിയുമായി ബിജെപി നേതാവ്;'പ്രധാനമന്ത്രി സ്ഥാനത്തേക്ക് അടുത്തവർഷം ഒഴിവൊന്നുമില്ലെന്ന്' റാം മാധവ്; പ്രതിപക്ഷ പാർട്ടികളെല്ലാം ഒന്നുചേർന്ന് കാത്തിരിക്കട്ടെ; അവർക്ക് എല്ലാ ആശംസയും നേരുന്നു; എന്നാൽ, പ്രധാനമന്ത്രിസ്ഥാനം അടുത്തവർഷം ഒഴിവുവരില്ലെന്ന് റാം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന് മറുപടിയുമായി ബിജെപി നേതാവ് റാം മാധവ് രംഗത്തെത്തി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് അടുത്തവർഷം ഒഴിവൊന്നുമില്ലെന്നാണ് അദ്ദേഹം പരിഹാസ രൂപേണ മറുപടി നൽകിയത്.

എം.കെ സ്റ്റാലിൻ നടത്തിയ പ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് റാം മാധവ് രംഗത്തെത്തിയത്. പ്രതിപക്ഷ പാർട്ടികളെല്ലാം ഒന്നുചേർന്ന് കാത്തിരിക്കട്ടെ. അവർക്ക് എല്ലാ ആശംസയും നേരുന്നു. എന്നാൽ, പ്രധാനമന്ത്രിസ്ഥാനം അടുത്തവർഷം ഒഴിവുവരില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിക്കെതിരെ വിമർശം ഉന്നയിച്ചതിനും റാം മാധവ് സ്റ്റാലിനെ വിമർശിച്ചു. ചെന്നൈയിൽ നടത്തിയ പ്രസംഗത്തിനിടെ ഫാസിസ്റ്റ് ഭരണമെന്ന വിമർശം കേന്ദ്രത്തിനെതിരെ ഉന്നയിച്ചതാണ് റാം മാധവിനെ ചൊടിപ്പിച്ചത്. ഈ വാക്കുകൾ സ്റ്റാലിനിൽനിന്ന് പ്രതീക്ഷിച്ചില്ല. ഇത്തരത്തിലുള്ള ഭാഷ പ്രയോഗിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എം കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ സ്റ്റാലിൻ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ബിജെപി നേതാവ് രംഗത്തെത്തിയിട്ടുള്ളത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തെ പ്രമുഖ ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ഫാസിസ്റ്റ് സർക്കാരിനെ നീക്കി പുതിയ ഇന്ത്യ യാഥാർഥ്യമാക്കാൻ രാഹുൽ എന്തുകൊണ്ടും അനുയോജ്യനാണെന്നും എം.കെ സ്റ്റാലിൻ അഭിപ്രായപ്പെട്ടിരുന്നു.

രാഹുൽ ഗാന്ധിയെ വേദിയിലിരുത്തിയാണ് സ്റ്റാലിൻ പ്രധാനമന്ത്രിയെന്ന് പ്രസ്താവിച്ചത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമി, നടൻ രജനീകാന്ത്, ബിജെപി നേതാവും എംപിയുമായ ശത്രുഘ്‌നൻ സിൻഹ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഡി.എം.കെ ആസ്ഥാനമായ തേനാംപേട്ടയിലെ 'അണ്ണാ അറിവാലയ'ത്തിൽ സ്ഥാപിച്ച കരുണാനിധിയുടെ പ്രതിമയാണ് അനാച്ഛാദനം ചെയ്തത്. കരുണാനിധിയുടെ പ്രതിമക്ക് സമീപം നേരത്തേ സ്ഥാപിച്ചിരുന്ന അണ്ണാദുരെയുടെ പ്രതിമയും ചടങ്ങിൽ അനാച്ഛാദനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP