Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിപ്പബ്ലിക് ദിനം അലങ്കോലമാക്കാൻ നായ്ക്കളും പൂച്ചകളും മുയലുകളും എത്തുമോ? പ്രധാന നഗരങ്ങളിൽ വളർത്തു മൃഗങ്ങളെ ഉപയോഗിച്ച് ചാവേർ ആക്രമണം നടത്താൻ പാക്കിസ്ഥാൻ ഭീകര സംഘടനകളും ചേർന്ന് പദ്ധതിയിടുന്നതായി ഇന്റലിജന്റ്‌സ്; രാജ്യം മുഴുവൻ കരുതൽ

റിപ്പബ്ലിക് ദിനം അലങ്കോലമാക്കാൻ നായ്ക്കളും പൂച്ചകളും മുയലുകളും എത്തുമോ? പ്രധാന നഗരങ്ങളിൽ വളർത്തു മൃഗങ്ങളെ ഉപയോഗിച്ച് ചാവേർ ആക്രമണം നടത്താൻ പാക്കിസ്ഥാൻ ഭീകര സംഘടനകളും ചേർന്ന് പദ്ധതിയിടുന്നതായി ഇന്റലിജന്റ്‌സ്; രാജ്യം മുഴുവൻ കരുതൽ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്‌സിന്റെ മുന്നറിയിപ്പ്. മൃഗങ്ങളെ ഉപയോഗിച്ച് ചാവേറാക്രമണം നടത്തിയേക്കാമെന്ന് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമമായ ഡിഎൻഎ റിപ്പോർട്ടു ചെയ്തു. ഡൽഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയവിടങ്ങളിൽ ആക്രമണം നടന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

നായ്ക്കൾ, പൂച്ചകൾ, മുയലുകൾ തുടങ്ങിയ മൃഗങ്ങളെ സ്‌ഫോടനത്തിന് ഉപയോഗിച്ചേക്കാമെന്നാണ് വിവരം. ശൈത്യകാലമായതിനാൽ മൃഗങ്ങളെ വേദിക്കു സമീപമെത്തിക്കുന്നത് എളുപ്പമാണെന്നും ഏജൻസികൾ കണക്കുകൂട്ടുന്നു. സ്‌ഫോടനം നടത്തേണ്ട സ്ഥലത്തേക്ക് മൃഗങ്ങളെത്തുമ്പോൾ റിമോർട്ട് ഉപയോഗിച്ച് ബോംബ് പൊട്ടിക്കുന്നതിനാണ് ഭീകരസംഘടനകൾ പദ്ധതിയിടുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകുന്നു.

സിറിയയിലടക്കം ഭീകരർ മൃഗങ്ങളെയും പക്ഷികളെയും സ്‌ഫോടനത്തിനായി ഉപയോഗിക്കുന്നത് കണക്കിലെടുത്താണ് മുന്നറിയിപ്പ്. ഇസ്‌ലാമിക് സ്റ്റേറ്റ് നടപ്പാക്കിയ മാർഗങ്ങൾ പാക്കിസ്ഥാനിലടക്കമുള്ള ഭീകരസംഘടനകൾ ഉപയോഗിച്ചേക്കാമെന്നാണ് വിലയിരുത്തൽ. ആഗോള ഭീകര സംഘടന ഐഎസ്സാണ് മൃഗങ്ങളെ ഉപയോഗിച്ച് സ്‌ഫോടനം നടത്തുവാൻ ആരംഭിച്ചത്. കോഴിക്കുഞ്ഞുങ്ങളിലായിരുന്നു അവരുടെ പരീക്ഷണം. സിറിയയിൽ ഐസിസ് നടത്തിയ ആക്രമണം മറ്റ് സംഘടനകളെയും ഇത്തരത്തിൽ നീങ്ങാൻ പ്രേരിപ്പിക്കുന്ന ഒന്നാണെന്ന് രഹസ്യാന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഇവരുടെ ആശയം ഉൾക്കൊണ്ട ചില സംഘടനകൾ ഇത്തരത്തിൽ ആക്രമണം നടത്തുമെന്ന സംശയമാണ് ഭീകര വിരുദ്ധസേന പ്രകടിപ്പിക്കുന്നത്.

മനുഷ്യ ബോംബായും, മൃഗങ്ങളെ ഉപയോഗിച്ചും ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിടുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കടുത്ത ജാഗ്രതയിലാണ് തീവ്രവാദ വിരുദ്ധസേന. ശൈത്യകാലം ആയതിനാൽ കമ്പിളിക്കുപ്പായം ഉപയോഗിച്ച് ഭീകർ രാജ്യത്തേക്ക് സ്‌ഫോടക വസ്തുക്കളുമായി കടക്കുവാൻ ഇടയുണ്ട്.റിപ്പബ്ലിക് ദിനം വരാനിരിക്കെ രാജ്യത്തെ സുരക്ഷാ സേനകളോട് അതീവജാഗ്രത പുലർത്താനാണ് കേന്ദ്രസർക്കാർ നിർദ്ദേശം.


റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ അറബ് സൈനികരും മാർച്ച് ചെയ്യുന്നെന്ന പ്രത്യേകതയുമുണ്ട്. യുഎഇ രാജകുമാരൻ ഷെയ്ക്ക് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാൻ ആണ് മുഖ്യാതിഥി. ആദ്യമായാണ് യുഎഇ സൈന്യം റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കുന്നത്. യുഎഇ സൈന്യത്തിന്റെ ഡപ്യൂട്ടി സുപ്രീം കമാണ്ടർ കൂടിയാണ് രാജകുമാരൻ. കഴിഞ്ഞ വർഷമാണ് വിദേശരാജ്യത്തിന്റെ സൈന്യം പരേഡിൽ ആദ്യമായി ചുവടുവച്ചത്. രാജ്പഥിൽ ഫ്രഞ്ച് സൈന്യം ഇന്ത്യൻ സൈന്യത്തോടൊപ്പം മാർച്ച് ചെയ്തത് പുതിയ അനുഭവമായി. ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാൻസോ ഒലാന്റെയായിരുന്നു അന്ന് മുഖ്യാതിഥി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുതിയ മുന്നേറ്റമാകും രാജകുമാരന്റെ സന്ദർശനം. നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കാനും ഉഭയകക്ഷി ചർച്ച ഊർജ്ജിതമാക്കാനും ഉപകരിക്കും. ഈ മാസം 20ന് വിദേശകാര്യ സഹമന്ത്രി എം. ജെ. അക്‌ബറും യുഎഇ വിദേശകാര്യമന്ത്രി അൻവർ മുഹമ്മദ് ഗർഗാഷും ചർച്ച നടത്തും. സുരക്ഷ, ഭീകരതക്കെതിരായ പോരാട്ടം, ഇന്റലിജന്റ്‌സ് വിവരങ്ങൾ കൈമാറൽ തുടങ്ങിയ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നത് രാജകുമാരനുമായുള്ള ചർച്ചയിൽ മുഖ്യവിഷയമാകും. ഇന്ത്യയിൽ അടിസ്ഥാന വികസന മേഖലയിൽ നിക്ഷേപത്തിന് യുഎഇക്ക് താത്പര്യമുണ്ട്. നിക്ഷേപം സംബന്ധിച്ച മാർഗ്ഗരേഖ തയ്യാറാക്കും. റോഡ് വികസനമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഊർജ്ജരംഗത്തെ പദ്ധതികളും ചർച്ച ചെയ്യും.2015ൽ മോദിയുടെ അബുദാബി സന്ദർശനത്തിൽ ഇത് സംബന്ധിച്ച നടപടികൾക്ക് തുക്കമിട്ടിരുന്നു. സൈനികരുടെ സ്‌കൈ ഡൈവിങ് പ്രകടനത്തിന് താൽപ്പര്യമുണ്ടെന്ന് യുഎഇ അറിയിച്ചിരുന്നു. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തി ഇന്ത്യ ഇത് ഒഴിവാക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP