Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടെ രാജ്യത്തിന് ഇന്ന് 69-ാം റിപ്പബ്ലിക് ദിനാഘോഷം; രാജ്പഥിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി: ഇന്ത്യൻ സൈന്യത്തിന്റെ കരുത്തറ്റ പ്രകടനത്തിന് സാക്ഷിയായി പത്ത് രാഷ്ട്ര തലവന്മാരും

കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടെ രാജ്യത്തിന് ഇന്ന് 69-ാം റിപ്പബ്ലിക് ദിനാഘോഷം; രാജ്പഥിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി: ഇന്ത്യൻ സൈന്യത്തിന്റെ കരുത്തറ്റ പ്രകടനത്തിന് സാക്ഷിയായി പത്ത് രാഷ്ട്ര തലവന്മാരും

ന്യൂഡൽഹി: കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടെ ഇന്ന് രാജ്യം 69-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്പഥിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. രാജ്യത്തിനു വേണ്ടി വീരചരമം പ്രാപിച്ച ധീരജവാന്മാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പുഷ്പചക്രം അർപ്പിച്ചു.

ഇന്ത്യാ ചരിത്രത്തിലാദ്യമായി പത്തു രാഷ്ട്രത്തലവന്മാർ രാജ്യത്തിന്റെ ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിന് സാക്ഷിയാകാൻ എത്തി. ഭീകരാക്രമണ സാധ്യത അടക്കമുള്ള സുരക്ഷാഭീഷണികൾ കണക്കിലെടുത്ത് അറുപതിനായിരം സൈനികരെയാണ് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥിലും സമീപത്തും വിന്യസിച്ചിരിക്കുന്നത്.

പതാക ഉയർത്തിയതിനു പിന്നാലെ അശോകചക്ര അടക്കമുള്ള സേനാ പുരസ്‌കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു. തുടർന്ന് രാജ്പഥിലൂടെ കരനാവികവ്യോമ സേനകളുടെ പരേഡ് ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ രാവിലെ തന്നെ ആഘോഷ ചടങ്ങുകൾക്ക് തുടക്കമായി.

ആസിയാനിൽപ്പെട്ട പത്ത് രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാർ റിപ്പബ്ലിക്ക് ചടങ്ങിന് സാക്ഷിയാകാൻ എത്തിയത് ചരിത്രമായി. ഇന്ത്യയുടെ 25 വർഷമായുള്ള ആസിയാൻ ബന്ധം പുതുക്കുന്നതിനായാണ് രാഷ്ട്രത്തലവന്മാരെ ക്ഷണിച്ചത്. ബ്രൂണെയ്, കംബോഡിയ, സിംഗപ്പുർ, ലാവോസ്, ഇന്തൊനീഷ്യ, മലേഷ്യ, മ്യാന്മാർ, ഫിലിപ്പീൻസ്, തായ്ലൻഡ്, വിയറ്റ്‌നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്.

പാക്കിസ്ഥാൻ പിന്തുണയോടെ ഭീകരർ നുഴഞ്ഞു കയറുമെന്ന ഇന്റലിജന്റ്‌സ് വിവരത്തെത്തുടർന്ന് കനത്ത സുരക്ഷയിലാണ് ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷം നടക്കുന്നത്. രാജ്പഥ് മുതൽ ചെങ്കോട്ട വരെയുള്ള എട്ടു കിലോമീറ്റർ പരേഡ് വീഥിയിലുടനീളം ഷാർപ് ഷൂട്ടർമാർ ഉൾപ്പെടെ പതിനായിരക്കണക്കന് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. കേന്ദ്ര സേനയിൽ നിന്നും ഡൽഹി പൊലീസിൽ നിന്നുമായി 60,000 പേരെയാണ് സെൻട്രൽ ഡൽഹിയിലേക്കു മാത്രമായി വിന്യസിച്ചിരിക്കുന്നത്. തിരക്കേറിയ ചന്തകളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഉൾപ്പെടെ സുരക്ഷ ശക്തമാക്കി.

സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് ഗവർണർ പതാക ഉയർത്തി. രാഷ്ട്രീയ-വർഗീയ സംഘർഷങ്ങളിൽ യുവാക്കൾ ഇരകളാകുന്നത് ആശങ്കാജനകമാണെന്ന് ഗവർണർ പി.സദാശിവം. സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തി.

രാജ്യത്തിന്റെ സംസ്ഥാനത്തിന്റേയും നേട്ടങ്ങൾ ഗവർണർ സന്ദേശത്തിൽ എടുത്ത്പറഞ്ഞു. വികസന മേഖലകളിൽ പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനം പ്രശംസനീയമാണ്. ഡിജിറ്റൽ സംസ്ഥാനമായി കേരളം രാജ്യത്തിന് തന്നെ മാതൃകയാകുന്നത് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഓഖി ദുരിത സമയത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട സൈനിക വിഭാഗങ്ങളേയും അദ്ദേഹം പ്രശംസിച്ചു. രാഷ്ട്രീയ-വർഗ്ഗീയ സംഘർഷങ്ങളിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ഗവർണർ മുന്നിറിയിപ്പ് നൽകി. ജില്ലാ ആസ്ഥാനങ്ങളിൽ വിവിധ മന്ത്രിമാരുടെ നേതൃത്വത്തിലാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP