Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബി എസ് പി നേതാവ് മായാവതി എം പി സ്ഥാനം രാജിവച്ചു; തീരുമാനം ദലിത് പീഡന വിഷയം രാജ്യസഭയിൽ ചർച്ച ചെയ്യാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്; രാജി കാലാവധി പൂർത്തിയാക്കാൻ ഒമ്പത് മാസം ബാക്കിയുള്ളപ്പോൾ; യു പി രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയെന്ന് രാഷ്ട്രീയ നിരീക്ഷകർ

ബി എസ് പി നേതാവ് മായാവതി എം പി സ്ഥാനം  രാജിവച്ചു; തീരുമാനം ദലിത് പീഡന വിഷയം രാജ്യസഭയിൽ ചർച്ച ചെയ്യാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്; രാജി കാലാവധി പൂർത്തിയാക്കാൻ ഒമ്പത് മാസം ബാക്കിയുള്ളപ്പോൾ; യു പി രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയെന്ന് രാഷ്ട്രീയ നിരീക്ഷകർ

ന്യൂഡൽഹി: ബി എസ് പി അധ്യക്ഷ മായാവതി എം പി സ്ഥാനം രാജിവച്ചു. ദലിതർക്കു നേരെയുള്ള അക്രമങ്ങളിൽ പ്രതിഷേധിച്ചും രാജ്യസഭയിൽ വിഷയം ഉന്നയിക്കാൻ സമയം അനുവദിക്കാതിരുന്നതിലും പ്രതിഷേധിച്ചാണ് രാജി. കാലാവധി പൂർത്തിയാക്കാൻ ഒമ്പത് മാസം ബാക്കിയുള്ളപ്പോഴാണ് രാജി. ഉപരാഷ്ട്രപതി ഹാമീദ് അൻസാരിക്ക് അവർ രാജിക്കത്ത് കൈമാറി. യുപിയിലെ ഷഹറൻപുരിൽ ദലിതർക്കു നേരെ നടന്ന അക്രമം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് മായാവതി രാവിലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് അവർ സഭയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.

ദലിത് വിഭാഗക്കാർ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ ഇനിയും പ്രതിഷേധിക്കുമെന്ന് മായാവതി പറഞ്ഞു. രാജ്യസഭയിൽ അവർക്കായി സംസാരിക്കുന്നതിനാണ് ശ്രമിച്ചത്. എന്നാൽ അവർ അത് അനുവദിച്ചില്ല. ഈ സാഹചര്യത്തിലെങ്ങനെയാണ് എനിക്ക് രാജ്യസഭയിൽ തുടരാനാകുകയെന്നും മായാവതി ചോദിച്ചു. രാജിക്കത്ത് നൽകുന്നതിനായി ഉപരാഷ്ട്രപതിയെ സന്ദർശിച്ചതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മായാവതി.

എന്നെ സംസാരിക്കാൻ അനുവദിച്ചില്ലെങ്കിൽ ഇപ്പോൾത്തന്നെ രാജിവയ്ക്കുമെന്ന് രാജ്യസഭയിൽവച്ച് മായാവാതി പ്രഖ്യാപിച്ചിരുന്നു. ബിജെപി വർഗീയത വളർത്തുകയാണെന്ന് ആരോപിച്ചായിരുന്നു മായാവതിയുടെ പ്രതിഷേധം. രാജ്യമെമ്പാടും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരായി ആക്രമങ്ങൾ വർധിക്കുകയാണ്. ഗോസംരക്ഷണത്തിന്റെ പേരിലും രാജ്യത്ത് ആക്രമങ്ങൾ വർധിക്കുകയാണ്. ഇത്തരം കാര്യങ്ങളിൽ കേന്ദ്ര സർക്കാർ യാതൊരു പ്രതികരണവും നടത്തുന്നില്ലെന്നും മായാവതി ആരോപിച്ചിരുന്നു.

ഇക്കാര്യങ്ങൾ സംസാരിക്കാൻ തന്നെ സർക്കാർ അനുവദിച്ചില്ലെങ്കിൽ അംഗത്വം രാജിവയ്ക്കുന്നു എന്നുപറഞ്ഞാണ് മായാവതി സഭയിൽനിന്നു പുറത്തിറങ്ങിയത്. അതിനിടെ, സഭയെ അവഹേളിച്ചതിന് മായാവതി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടു. മായാവതി ഉന്നയിച്ച വിഷയങ്ങൾ ഗൗരവമുള്ളതാണെന്നും ദളിതരും ന്യൂനപക്ഷവും അപകടത്തിലാണെന്നുമായിരുന്നു സി.പി.എം ജനറൽ സെക്രട്ടറി സീതാറം യച്ചൂരിയുടെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP