Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആസിഫയ്ക്ക് സംഭവിച്ചത് മനുഷ്യത്വത്തിനെതിരായ ക്രൂരതയെന്ന് രാഹുൽ ഗാന്ധി; പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് വി.കെ.സിങ്; സംഭവത്തിൽ രാജ്യവ്യാപകമായ പ്രതിഷേധം; ആസിഫയ്ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകയ്ക്ക് വിലക്കും ഭീഷണിയും; സംരക്ഷണം തന്നാൽ താൻ തന്നെ കേസ് വാദിക്കാമെന്ന് ദീപിക എസ്.രാജവത്ത്

ആസിഫയ്ക്ക് സംഭവിച്ചത് മനുഷ്യത്വത്തിനെതിരായ ക്രൂരതയെന്ന് രാഹുൽ ഗാന്ധി; പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് വി.കെ.സിങ്; സംഭവത്തിൽ രാജ്യവ്യാപകമായ പ്രതിഷേധം; ആസിഫയ്ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകയ്ക്ക് വിലക്കും ഭീഷണിയും; സംരക്ഷണം തന്നാൽ താൻ തന്നെ കേസ് വാദിക്കാമെന്ന് ദീപിക എസ്.രാജവത്ത്

മറുനാടൻ മലയാളി ഡസ്‌ക്

ജമ്മു: കത്വയിൽ ആസിഫ എന്ന എട്ടുവയസുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവം മനുഷ്യത്വത്തിന് എതിരായ ക്രൂരതയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.ചിന്തിക്കാനാകാത്ത കുറ്റകൃത്യമാണ് കത്വവ പെൺകുട്ടിക്ക് നേരെ ഉണ്ടായത്. പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകരുതെന്നും രാഹുൽ ട്വീറ്റ് ചെയ്തു. രാജ്യത്ത് പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപവസിക്കേണ്ടതെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ ട്വീറ്റ് ചെയ്തു.

എട്ടു വയസുകാരി ആസിഫ ബാനോയ്ക്ക് നീതി ലഭിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ് പ്രതികരിച്ചു. ആസിഫയെ മനുഷ്യകുഞ്ഞായി കാണാൻ നമ്മൾ പരാജയപ്പെട്ടു. എന്നാൽ അവൾക്ക് നീതി നിഷേധിക്കപ്പെടരുതെന്ന് വികെ സിങ് ട്വീറ്റ് ചെയ്തു.നേരത്തെ ബിജെപിയുടെ കത്വവയിൽ നിന്നുള്ള എംപിയായ ജിതേന്ദ്ര സിങ് പ്രതികൾക്കുവേണ്ടി രംഗത്തുവന്നത് വിവാദമായിരുന്നു.

കുറ്റാരോപിതർ തെറ്റായൊന്നും ചെയ്തിട്ടില്ലെങ്കിൽ നീതി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ബിജെപി നേതൃത്വവും രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വികെ സിങ് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ട പിഞ്ചുകുഞ്ഞിന് വേണ്ടി രംഗത്തുവന്നത്.

അതേസമയം, ആസിഫയ്ക്ക് കോടതിയിൽ ഹാജരാകുന്നതിന് അഭിഭാഷകയ്ക്ക് വിലക്കും ഭീഷണിയും. കൊല്ലപ്പെട്ട പെൺകുട്ടിക്ക് വേണ്ടി ഹാജരാകരുതെന്ന് അഭിഭാഷകയായ ദീപിക എസ് രാജവത്തിനോട് ജമ്മു കശ്മീർ ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. പെൺകുട്ടിക്ക് വേണ്ടി ഹാജരാകരുതെന്ന് ആവശ്യപ്പെട്ട് സഹപ്രവർത്തകരിൽ നിന്നും ബാർ അസോസിയേഷനിൽ നിന്നും ഭീഷണി ഉണ്ടായതായി ദീപിക എസ്. രജാവത്ത് എൻ.ഐ.എയോട് വെളിപ്പെടുത്തി.

പെൺകുട്ടിയുടെ പിതാവിന് വേണ്ടി ജമ്മു കോടതിയിൽ ഹാജരാകാനിരിക്കെയാണ് അഭിഭാഷകയ്ക്ക് നേരെ വിലക്കും ഭീഷണിയും ഉയർന്നിരിക്കുന്നത്. കശ്മീർ ഹൈക്കോടതിയിൽ വച്ച് ബാർ അസോസിയേഷൻ പ്രസിഡന്റ് ബി.എസ് സലാത്തിയ തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് ദീപിക വെളിപ്പെടുത്തി. എനിക്ക് ഭീഷണിയുണ്ട്, എനിക്ക് സംരക്ഷണം തന്നാൽ ഞാൻ തന്നെ കേസ് വാദിക്കുമെന്നേും ദീപിക പറഞ്ഞു.

കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത് കത്തുവ ജില്ലയിലെ രസാനയിൽനിന്ന് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്.

ബക്കർവാൽ വിഭാഗത്തിൽപ്പെട്ട പെൺകുട്ടി വീടിനടുത്ത് കുതിരയെ തീറ്റാൻ പോവുകയും കാണാതാവുകയുമായിരുന്നു. ദിവസങ്ങൾക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തിൽനിന്നും കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തുകയായിരുന്നു. കുട്ടി ക്രൂരമായ ബലാംത്സംഗത്തിന് ഇരയാകുകയും തല കല്ലുകൊണ്ട് ഇടിയേറ്റ് തകർന്ന നിലയിലുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP