Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയത്തിന് അതീതമായി ഉണരൂ... തമിഴ് ജനതയെ സഹായിക്കൂ; പിണറായിക്ക് കമൽഹാസന്റെ കത്ത്; തമിഴ് ജനതയ്ക്ക് നിർലോഭമായ പിന്തുണ കേരള സർക്കാരിൽ നിന്നും ജനങ്ങളിൽ നിന്നും ഉണ്ടാവണമെന്നും മക്കൾ നീതി മയ്യം പ്രസിഡന്റ്

രാഷ്ട്രീയത്തിന് അതീതമായി ഉണരൂ... തമിഴ് ജനതയെ സഹായിക്കൂ; പിണറായിക്ക് കമൽഹാസന്റെ കത്ത്; തമിഴ് ജനതയ്ക്ക് നിർലോഭമായ പിന്തുണ കേരള സർക്കാരിൽ നിന്നും ജനങ്ങളിൽ നിന്നും ഉണ്ടാവണമെന്നും മക്കൾ നീതി മയ്യം പ്രസിഡന്റ്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഗജ ചുഴലിക്കാറ്റിന്റെ കെടുതികളിൽ ഉഴലുന്ന തമിഴ്‌നാട് ജനതയ്ക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് മക്കൾ നീതി മയ്യം പ്രസിഡന്റും നടനുമായ കമൽഹാസൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. 'രാഷ്ട്രീയത്തിന് അതീതമായി ഉണരണമെന്നും ഗജ ചുഴലിക്കാറ്റിൽ തകർന്നുപോയ തമിഴ് ജനതയെ സഹായിക്കണമെന്നും' അഭ്യർത്ഥിക്കുന്നതാണ് കമലിന്റെ കത്ത്.

തമിഴ്‌നാട്ടിലെ തീരദേശജനത ഉൾപ്പടെുള്ളവരുടെ ജീവനും സ്വത്തിനും വ്യാപകമായ നാശനഷ്ടമാണ് ഗജ ചുഴലിക്കാറ്റ് മൂലം ഉണ്ടായത്. തമിഴ് ജനതയ്ക്ക് നിർലോഭമായ പിന്തുണ കേരള സർക്കാരിൽ നിന്നും ജനങ്ങളിൽ നിന്നും ഉണ്ടാവണമെന്ന് മക്കൾ നീതി മയ്യം ആഗ്രഹിക്കുന്നു.

തമിഴ്‌നാട്ടിൽ ജനജീവിതം സ്തംഭിക്കും വിധത്തിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. കാർഷിക വിളകളും മത്സ്യബന്ധന ബോട്ടുകളും തകർന്നത് സാധാരണക്കാരായ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും അതിജീവനത്തെ തന്നെ ബാധിച്ചിരിക്കുന്നു. അതിനാൽ തന്നെ രാഷ്ട്രീയത്തിനതീതമായി, മനുഷ്യത്വത്തിലൂന്നി പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അങ്ങനെ പ്രവർത്തിക്കുന്നതാണ് മനുഷ്യരായിരിക്കുന്നതിലെ മൂല്യവും' കമൽ കുറിച്ചു. ഗജ വിതച്ച നാശനഷ്ടങ്ങൾ നികത്താൻ വർഷങ്ങൾ എടുക്കുമെന്നും അതിനാൽ തന്നെ തമിഴ്‌നാടിനെ ഗജയെ അതിജീവിക്കാൻ കേരളം സഹായിക്കണമെന്നും കമൽ കത്തിലൂടെ അഭ്യർത്ഥിക്കുന്നു.

അതിനാൽ നമ്മുടെ സഹോദരന്മാർക്ക് ഒരു സാധാരണ ജീവിതാവസ്ഥ കൈവരാനായുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് നമുക്കിപ്പോൾ തുടക്കം കുറിക്കാമെന്നും കമൽ കത്തിൽ കുറിച്ചു. പിണറായി വിജയനുമായി അടുപ്പം പുലർത്തുന്ന വ്യക്തിയാണ് കമൽ ഹാസൻ. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച ശേഷം കമൽ പിണറായിയെ സന്ദർശിച്ചത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു

കേരളത്തെ തകർത്തെറിഞ്ഞ പ്രളയക്കാലത്ത് സഹായവുമായി ആദ്യം എത്തിയവരിൽ കമൽഹാസൻ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട്ടിലെ മറ്റ് താരങ്ങളും സർക്കാരും കോടികളാണ് സഹായമായി നൽകിയത്. താരങ്ങളും ആരാധകരും പണമായും മറ്റ് ആവശ്യവസ്തുക്കളുമായി കേരളത്തിന് സഹയവുമായി എത്തിയിരുന്നു. ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ടൈ എന്നിവിടങ്ങളിൽ വൻനാശമാണ് വിതച്ചത്. 63 പേർ മരിച്ചുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒട്ടേറെ വീടുകളും കാറ്റിൽ തകർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP