Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാവിലെ നടക്കാനിറങ്ങിയപ്പോൾ കണ്ടത് ആളുകൾ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നത്; സാമൂഹിക അകലമില്ലെന്ന് മനസ്സിലാക്കി നല്ലത് പറഞ്ഞു കൊടുക്കാൻ നടൻ ശ്രമിച്ചത് വിനയായി; ചർച്ച തർക്കമായപ്പോൾ റിയാസ് ഖാന് കിട്ടിയത് ആൾക്കുട്ടത്തിന്റെ തല്ല്; കൊറോണ പടർന്ന് പിടിക്കുന്ന ചെന്നൈയിൽ സിനിമാക്കാരന് നേരിടേണ്ടി വന്നത് ക്രൂര മർദ്ദനം

സ്വന്തം ലേഖകൻ

ചെന്നൈ: കൊറോണ വൈറസ് പടരാതിരിക്കാൻ സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെട്ട നടൻ റിയാസ് ഖാനെ ആൾക്കൂട്ടം മർദ്ദിച്ചതായി പരാതി. കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ചെന്നൈ. ഇവിടെ സമൂഹ വ്യാപനം ഉണ്ടായോ എന്ന് പോലും സംശയമുണ്ട്. ഇവിടെയാണ് നടനെ ആൾക്കൂട്ടം മർദ്ദിച്ചത്.

കഴിഞ്ഞ ദിവസം റിയാസ് ഖാന്റെ ചെന്നൈ പനൈയൂരിലെ വസതിക്ക് സമീപത്താണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ റിയാസ് ആളുകൾ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത് തർക്കത്തിലേക്ക് നീങ്ങുകയായിരുന്നു.

തുടർന്ന് ആൾക്കൂട്ടം തന്നെ മർദ്ദിക്കുകയായിരുന്നെന്ന് റിയാസ് ആരോപിച്ചു. മർദ്ദനത്തിൽ പരുക്കേറ്റ റിയാസ് ഖാൻ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കാനതുർ പൊലീസിൽ റിയാസ് പരാതി നൽകി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP