Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് വെടിയുണ്ടകൾ നെഞ്ചിൽ തറഞ്ഞിരുന്നിട്ടും ഏഴ് കിലോ മീറ്റർ ബൈക്കോടിച്ച് മകളെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു ! 12ാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ സ്‌കൂളിലേക്ക് കൊണ്ടുപോകും വഴി ആർജെഡി നേതാവിനെ ആക്രമിച്ച് ആറംഗ സംഘം; പട്‌നയിലെ ഗ്രാമമുഖ്യനായ നേതാവ് ഗുരുതരാവസ്ഥയിൽ

രണ്ട് വെടിയുണ്ടകൾ നെഞ്ചിൽ തറഞ്ഞിരുന്നിട്ടും ഏഴ് കിലോ മീറ്റർ ബൈക്കോടിച്ച് മകളെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു ! 12ാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ സ്‌കൂളിലേക്ക് കൊണ്ടുപോകും വഴി ആർജെഡി നേതാവിനെ ആക്രമിച്ച് ആറംഗ സംഘം; പട്‌നയിലെ ഗ്രാമമുഖ്യനായ നേതാവ് ഗുരുതരാവസ്ഥയിൽ

മറുനാടൻ ഡെസ്‌ക്‌

പട്‌ന : രണ്ട് വെടിയുണ്ടകൾ നെഞ്ചിൽ തറഞ്ഞിരുന്നെങ്കിലും അത് കാര്യമാക്കാതെ മകളെ കൃത്യ സമയത്ത് സ്‌കൂളിലെത്തിച്ച് ആർജെഡി നേതാവ്. അക്രമികൾ തന്റെ നേർക്ക് വെടിയുതിർത്തിട്ടും റാം കൃപാൽ മഹാതോ (45) ഏഴു കിലോമീറ്ററോളം ബൈക്കോടിച്ചാണ് മകളെ പരീക്ഷാ കേന്ദ്രത്തിലെത്തിയത്. അവശനിലയിലായിരുന്നിട്ടും തന്റെ മകൾ പരീക്ഷയെഴുതുമെന്ന് ഉറപ്പാക്കിയ ശേഷമാണ് അദ്ദേഹം ആശുപത്രിയിലേക്കു പോയത്. കൃപാലിന്റെ നില ഗുരുതരമാണെന്നാണ് വിവരം.

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ദാമിനി കുമാരിയെ പരീക്ഷയ്ക്ക് സ്‌കൂളിലേക്കു ബൈക്കിൽ കൊണ്ടുപോകുമ്പോൾ 2 ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് കൃപാലിനെ ആക്രമിച്ചത്. ബിഹാറിലെ ബേഗുസരായിയിലുണ്ടായ സംഭവമറിഞ്ഞ് നാടു നടുങ്ങിയിരിക്കുകയാണ്.

അച്ഛനെ ആക്രമിക്കുന്നത് കണ്ട് മകൾ നിലവിളിച്ചപ്പോൾ സംഘം കടന്നു കളഞ്ഞു. അടുത്തുള്ള ആശുപത്രിയിലേക്കു പോകാമെന്നു മകൾ കരഞ്ഞു പറഞ്ഞെങ്കിലും പരീക്ഷ മുടക്കേണ്ടെന്നു പറഞ്ഞു റാം കൃപാൽ സമ്മതിച്ചില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തി. പട്‌നയിലെ ബീർപുർ പഞ്ചായത്തിലെ മുൻ ഗ്രാമമുഖ്യനാണ് കൃപാൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP