Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രഭാത സവാരിക്കിടെ ആർജെഡി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി; അജ്ഞാതരുടെ വെടിയേറ്റു മരിച്ചത് രഘുവർ റായി; ആക്രമണം സമാസ്തിപുർ ജില്ലയിൽ

പ്രഭാത സവാരിക്കിടെ ആർജെഡി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി; അജ്ഞാതരുടെ വെടിയേറ്റു മരിച്ചത് രഘുവർ റായി; ആക്രമണം സമാസ്തിപുർ ജില്ലയിൽ

മറുനാടൻ ഡെസ്‌ക്‌

പാറ്റ്‌ന: ബിഹാറിലെ സമാസ്തിപുർ ജില്ലയിൽ ആർജെഡി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. പ്രഭാതസവാരിക്കായി ഇറങ്ങിയ രഘുവർ റായിയെയാണ് അജ്ഞാതർ വെടിവച്ചു കൊന്നത്. നേതാവിന്റെ വസതിക്ക് സമീപത്തായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് വെടിയുതിർത്തത്.

കല്യാൺപൂരിൽ പ്രഭാത സവാരിക്കിടെ അദ്ദേഹത്തിന് വെടിയേൽക്കുകയായിരുന്നു. വെടിവെച്ച ശേഷം അക്രമികൾ രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സിലാ പരിഷദ് മുൻ അംഗമാണ് രഘുവർ റായി. അദ്ദേഹത്തിന്റെ കൊലപാതകത്തിൽ പ്രകോപിതരായ അനുയായികൾ റോഡ് ഉപരോധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP