Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആയുധ ധാരികളായ ആറംഗ സംഘം ട്രക്ക് ഡ്രൈവറെ കെട്ടിയിട്ട് കവർന്നത് 102 ചാക്ക് ഉള്ളി; വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ അക്രമികൾ ബന്ധിയാക്കിയ ഡ്രൈവറെ മോചിപ്പിച്ചത് രാവിലെ രണ്ട് മണിയോടെ

ആയുധ ധാരികളായ ആറംഗ സംഘം ട്രക്ക് ഡ്രൈവറെ കെട്ടിയിട്ട് കവർന്നത് 102 ചാക്ക് ഉള്ളി; വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ അക്രമികൾ ബന്ധിയാക്കിയ ഡ്രൈവറെ മോചിപ്പിച്ചത് രാവിലെ രണ്ട് മണിയോടെ

സ്വന്തം ലേഖകൻ

പട്ന: ബീഹാറിൽ ട്രക്ക് ഡ്രൈവറെ കെട്ടിയിട്ട ശേഷം 102 ചാക്ക് ഉള്ളി കവർന്നു. ആയുധധാരികളായ ആറംഗ സംഘമാണ് ഉള്ളിയുമായി പോയ ട്രക്ക് ഡ്രൈവറെ കെട്ടിയിട്ട ശേഷം ഉള്ളിയുമായി കടന്നത്. ബിഹാറിലെ കയ്മൂർ ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഉത്തർപ്രദേശിലെ അലഹബാദിൽനിന്ന് ബിഹാറിലെ ജഹാനാബാദിലേക്ക് ഉള്ളിയുമായി പോയ ട്രക്കിന്റെ ഡ്രൈവറെയാണ് ആയുധ ധാരികൾ കൊള്ളയടിച്ചത്.

മോഷണത്തിന് ഇരയായതിന് പിന്നാലെ ഇയാൾ പൊലീസിൽ പരാതി നൽകി. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ അക്രമികൾ ബന്ധിയാക്കിയ തന്നെ പുലർച്ചെ രണ്ടിനാണ് മോചിപ്പിച്ചതെന്ന് ട്രക്ക് ഡ്രൈവർ ദേശ്രാജ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. യു.പിയിലെ കൗഷംബി ജില്ലക്കാരനാണ് ട്രക്ക് ഡ്രൈവർ ദേശ്രാജ്. പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആയുധധാരികൾ തന്നെ കെട്ടിയിട്ട സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള മറ്റൊരു പ്രദേശത്തുവച്ചാണ് മോചിപ്പിച്ചതെന്ന് ട്രക്ക് ഡ്രൈവർ പറയുന്നു. തുടർന്ന് ട്രക്ക് പരിശോധിച്ചപ്പോഴാണ് ഉള്ളി കവർച്ച ചെയ്യപ്പെട്ടതായി ബോധ്യപ്പെട്ടത്. ബിഹാറിൽ ഉള്ളിവില നേരത്തെതന്നെ കിലോയ്ക്ക് നൂറു രൂപയ്ക്ക് മുകളിലെത്തിയിരുന്നു.

ബിഹാറിലെ കയ്മൂർ ജില്ലയിൽ ഡിസംബർ ആദ്യവാരവും സമാനമായ സംഭവം നടന്നിരുന്നു. വാഹനത്തിൽ കൊണ്ടുപോയ 64 ചാക്ക് വെളുത്തുള്ളിയാണ് അന്ന് കവർച്ച ചെയ്യപ്പെട്ടത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും മോഷ്ടാക്കളെക്കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP