Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോബർട്ട് വധേരയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; ചികിത്സക്ക് വേണ്ടി വിദേശത്ത് പോകാൻ അനുവദിച്ചാൽ കേസന്വേഷണത്തെ ബാധിക്കുമെന്നും ഡൽഹി ഹൈക്കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

റോബർട്ട് വധേരയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; ചികിത്സക്ക് വേണ്ടി വിദേശത്ത് പോകാൻ അനുവദിച്ചാൽ കേസന്വേഷണത്തെ ബാധിക്കുമെന്നും ഡൽഹി ഹൈക്കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അഴിമതിക്കേസുകളിൽ പ്രതിപക്ഷ നേതാക്കൾ ഒന്നൊന്നായി ജയിലിൽ പോകുന്നതിനിടെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേരക്കും കെണിയൊരുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റോബർട്ട് വധേരയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റോബർട്ട് വധേര ഡൽഹി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഇഡിയുടെ വാദം. മുൻകൂർ ജാമ്യാപേക്ഷയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിർത്തു.

മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിനും കർണ്ണാടകയിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെയും അഴിക്കുള്ളിൽ അടച്ച ശേഷം എൻസിപി നേതാവ് ശരത് പവാറിനും കുരുക്ക് മുറുക്കിയ ശേഷമാണ് റോബർട്ട് വധേരയെ ഇഡി ലക്ഷ്യം വെക്കുന്നത്.

ഇക്കഴിഞ്ഞ ജൂണിൽ ലണ്ടൻ, യുഎസ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിലേക്ക് പോകുന്നതിന് വധേര അനുമതി ആവശ്യപ്പെട്ടിരുന്നു. ചികിത്സയ്ക്ക് വേണ്ടിയായിരുന്നു വിദേശത്ത് പോകാൻ അനുമതി തേടിയത്. വിദേശ രാജ്യങ്ങളിൽ പോകാൻ അനുവദിച്ചാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വധേരയുടെ അപേക്ഷയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിർത്തു. എന്നാൽ ലണ്ടൻ ഒഴികെ മറ്റ് രാജ്യങ്ങളിൽ സന്ദർശിക്കുന്നതിന് കോടതി അദ്ദേഹത്തിന് അനുമതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP