Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൻ.ഡി തിവാരിയുടെ മകൻ രോഹിത്തിന്റെ മരണത്തിന് പിന്നാലെ ഭാര്യ അപൂർവ പൊലീസ് കസ്റ്റഡിയിൽ; അപൂർവ്വയ്ക്ക് രോഹിത്തിന്റെ സ്വത്തുക്കളിൽ കണ്ണുണ്ടായിരുന്നെന്ന് അമ്മ ഉജ്വല; വീട്ടിൽ ജോലി ചെയ്തിരുന്ന രണ്ട് പേരെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തെന്നും സൂചന

എൻ.ഡി തിവാരിയുടെ മകൻ രോഹിത്തിന്റെ മരണത്തിന് പിന്നാലെ ഭാര്യ അപൂർവ പൊലീസ് കസ്റ്റഡിയിൽ; അപൂർവ്വയ്ക്ക് രോഹിത്തിന്റെ സ്വത്തുക്കളിൽ കണ്ണുണ്ടായിരുന്നെന്ന് അമ്മ ഉജ്വല; വീട്ടിൽ ജോലി ചെയ്തിരുന്ന രണ്ട് പേരെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ഡൽഹി : ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന എൻ.ഡി തിവാരിയുടെ മകൻ രോഹിത്ത് തിവാരിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വഴിത്തിരിവ്. സംഭവത്തിൽ രോഹിത്തിന്റെ ഭാര്യ അപൂർവ്വയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. അപൂർവ്വയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. മാത്രമല്ല ഇവരുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന രണ്ട് പേരെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. രോഹിത്തിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ഇതു കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും കാട്ടി ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

രോഹിത്തിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെ ക്രൈം ബ്രാഞ്ചിനെ കേസ് ഏൽപ്പിക്കുകയും ചെയ്തിരുന്നു. എട്ട് മണിക്കൂറോളമാണ് അപൂർവ്വയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. മാത്രമല്ല രോഹിത്തിന്റെ സ്വത്തുക്കളിൽ അപൂർവ്വയ്ക്ക് നോട്ടമുണ്ടായിരുന്നെന്നും അപൂർവ ജോലി ചെയ്യുന്ന സുപ്രീം കോടതിക്കു സമീപമാണ് ഇപ്പോൾ താമസിക്കുന്ന വീടെന്നും അത് കൈവശപ്പെടുത്തുകയാണു ലക്ഷ്യമെന്നും രോഹിത്തിന്റെ അമ്മ ഉജ്വല മൊഴി നൽകിയിരുന്നു.

മൊഴി കൂടിയായതോടെ അപൂർവയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തിന് ബലം ഏറുകയാണ്. രോഹിതിനെ കൂടാതെ തന്റെ മറ്റൊരു മകനായ സിദ്ധാർഥിന്റെ സ്വത്തുക്കളും തന്റെ വരുതിയിലാക്കാൻ അപൂർവ ശ്രമിക്കുന്നുണ്ടെന്നും ഉജ്വല മൊഴി നൽകി. രോഹിതും അപൂർവയും ഒരു മാട്രിമോണിയൽ വെബ്‌സൈറ്റിലൂടെ ലക്‌നൗവിൽ വച്ചാണ് കണ്ടുമുട്ടിയത്. അപൂർവയുമായുള്ള വിവാഹത്തിന് ആദ്യം രോഹിതിനു താൽപര്യമില്ലായിരുന്നു. പിന്നീടു തങ്ങൾ വിവാഹിതരാകാൻ പോകുകയാണെന്നും പറഞ്ഞു എന്റെ അടുത്ത് എത്തി.

എന്നാൽ വിവാഹത്തിനു മാസങ്ങൾക്കു ശേഷം വിവാഹമോചനത്തിന് ഇരുവരും ഒരുമിച്ചു പലതവണ ശ്രമിച്ചിട്ടുണ്ട്. ജൂണോടു കൂടി വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു ഉജ്വല പറഞ്ഞു. ഈ മാസം 16 നാണ് രോഹിത് ശേഖറിനെ ഡൽഹിയിലെ ഡിഫൻസ് കോളനിയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ബലം പ്രയോഗിച്ചു ശ്വാസം മുട്ടിച്ചതാണു മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. ഇതോടെയാണ് കേസിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. രോഹിത് ആറു വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് എൻ.ഡി. തിവാരിയുടെ മകനാണെന്നു സ്ഥാപിച്ചെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP