Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹിന്ദു സമുദായത്തിലെ ജാതിവ്യവസ്ഥയിൽ മനംമടുത്തു; രോഹിത് വെമുലയുടെ കുടുംബം ബുദ്ധമതം സ്വീകരിക്കുന്നു

ഹിന്ദു സമുദായത്തിലെ ജാതിവ്യവസ്ഥയിൽ മനംമടുത്തു; രോഹിത് വെമുലയുടെ കുടുംബം ബുദ്ധമതം സ്വീകരിക്കുന്നു

മുംബൈ: ഹൈദരാബാദ് സർവകലാശാലയിലെ പ്രശ്‌നങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്ത ദളിത് വിദ്യാർത്ഥി രോഹിത് വെമുലയുടെ ബന്ധുക്കൾ ബുദ്ധമതം സ്വീകരിക്കുന്നു. ഹിന്ദുമതത്തിലെ ജാതിവിവേചനത്തിൽ മനം മടുത്തും പ്രതിഷേധിച്ചുമാണ് തങ്ങൾ ബുദ്ധമതം സ്വീകരിക്കുന്നതെന്ന് രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും സഹോദരൻ രാജ വെമുല പറഞ്ഞു.

ഹൈദരാബാദ് സർവകലാശാലയിലെ ജാതി വിവേചനത്തിനെതിരായും സർവകലാശാല അധികൃതരുടെ വിവേചനത്തിലും പ്രതിഷേധിച്ചാണ് രോഹിത് ആത്മഹത്യ ചെയ്തത്. ബി ആർ അംബേദ്ക്കർ 125-)ം ജന്മദിന ജയന്തിയോടനുബന്ധിച്ച് പ്രകാശ് അംബേദ്ക്കറുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിലാണ് ബുദ്ധമതം സ്വീകരിക്കുന്നത്.

ഹിന്ദുമതത്തോട് തനിക്ക് ഒരു താൽപര്യവുമില്ലെന്ന് രോഹിത് വെമുലയുടെ സഹോദരൻ രാജ വെമുല പ്രതികരിച്ചു. എന്റെ മനസാക്ഷി ഹിന്ദുമതത്തിൽ തുടരാൻ അനുവദിക്കുന്നില്ല. എന്റെ സഹോദരൻ പീഡിപ്പിക്കപ്പെട്ടതും മരണപ്പെട്ടതും ഈ സംവിധാനം കാരണമാണ്. ആയിരക്കണക്കിന് ദളിതുകൾ ഇതനുഭവിക്കുന്നു. എന്റെ സഹോദരൻ അനുഭവിച്ചതു പോലെ എന്നും രാജ വെമുല പറഞ്ഞു. ദലിതർക്ക് മാതൃകയാകാനാണ് താൻ ബുദ്ധമതം സ്വീകരിക്കുന്നതെന്ന് അമ്മ രാധിക വെമുലയും അറിയിച്ചു.

ബുദ്ധമതത്തോട് രോഹിത് വെമുലക്ക് താൽപര്യമുണ്ടായിരുന്നുവെന്നും ജീവിതശൈലി പിന്തുടർന്നിരുന്നുവെന്നും രോഹിതിന്റെ കുടുംബം പറഞ്ഞു. ബുദ്ധമതാചാര പ്രകാരമായിരിക്കും രോഹിത്തിന്റെ അന്ത്യകർമങ്ങൾ നടത്തുക. 1951ൽ അംബേദ്ക്കറുടെ ആയിരക്കണക്കിന് അനുയായികൾ ബുദ്ധമതം സ്വീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP