Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന മാദ്ധ്യമങ്ങളെ വിഡ്ഢികളാക്കാൻ മറ്റൊരു സംഭവം കൂടി; ബസിൽ വച്ച് ശല്യം ചെയ്ത യുവാവിനെ അടിച്ചു നിലംപരിശാക്കിയ പെൺകുട്ടികളുടെ ധീരത പച്ചക്കള്ളം

കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന മാദ്ധ്യമങ്ങളെ വിഡ്ഢികളാക്കാൻ മറ്റൊരു സംഭവം കൂടി; ബസിൽ വച്ച് ശല്യം ചെയ്ത യുവാവിനെ അടിച്ചു നിലംപരിശാക്കിയ പെൺകുട്ടികളുടെ ധീരത പച്ചക്കള്ളം

റോത്തക്: അതിവേഗം വാർത്തകൾ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ മാദ്ധ്യമങ്ങൾക്ക് തെറ്റു പറ്റുന്നത് സ്വാഭാവിക കാര്യമാണ്. എന്നാൽ, കൃത്യമായ പരിശോധന ഇല്ലാതാകുമ്പോൾ പലർക്കും പലരെയും കബളിപ്പിക്കാൻ സാധിക്കുകയും ചെയ്യും. ഇങ്ങനെ കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന മാദ്ധ്യമപ്രവർത്തനത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഹരിയാനയിലെ റോത്തക് സഹോദരിമാരുടെ കാര്യത്തിൽ ഉണ്ടായത്. ഡൽഹി പെൺകുട്ടിയുടെ മരണത്തിന് ശേഷം പീഡനം വിവരം ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത വേളയിൽ മാദ്ധ്യമങ്ങളുടെ ശ്രദ്ധ നേടാനായി റോത്തക് സഹോദരിമാർ ബസിൽ വച്ച് യുവാവിനെ മർദിച്ച വാർത്ത മാദ്ധ്യമങ്ങളിൽ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

ശല്യം ചെയ്ത യുവാക്കളെ ഓടിക്കൊണ്ടിരുന്ന ബസിൽ നേരിട്ടാണ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവം. എന്നാൽ മാദ്ധ്യമങ്ങൽ ആഘോഷമാക്കിയ ഈ സംഭവത്തിൽ സഹോദരിമാരുടെ പ്രകടനം തീർത്തും വ്യാജമാണെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ വർഷം നടന്ന സംഭവത്തിൽ ഹരിയാനയുടെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യാജമെന്ന വിവരങ്ങളുള്ളത്.

2014 നവംബർ 28നാണ് കേസിന് ആസ്പദമായ സംഭവം. ബസിൽ ശല്യപ്പെടുത്തിയ മൂന്നു യുവാക്കളെ റോത്തക്കിലെ സഹോദരിമാർ മറ്റ് യാത്രക്കാരുടെ മുമ്പിൽ നേരിട്ടു. തത്സമയം ഈ ദൃശ്യങ്ങൾ പകർത്തിയ മറ്റാരൊ ഇവ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം ദേശിയ ശ്രദ്ധ പിടിച്ചുപറ്റിയതിനൊപ്പം ഇരുവർക്കും ധീരതയ്ക്കുള്ള അവാർഡു നൽകണമെന്നുവരെ അഭിപ്രായമുയർന്നു. എന്നാൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനുൾപ്പെടെ സഹോദരിമാർ വൃാജമായി സംഭവം സൃഷ്ടിക്കുകയായിരുന്നുവെന്നും വാദമുയർന്നിരുന്നു.

തുടർന്ന് സഹോദരിമാരായ പൂജ(19), ആരതി(22) എന്നിവരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പന്നീട് കേസ് ഹരിയാന പ്രത്യേക അന്വേഷണ സംഘത്തിന്(എസ്.ഐ.ടി) കൈമാറി.

എസ്.ഐ.ടി സമർപ്പിച്ച 200 പേജുള്ള കുറ്റപത്രത്തിലാണ് സഹോദരിമാരുടെ വാദങ്ങൾ കള്ളമെന്ന് തെളിഞ്ഞതായി സൂചിപ്പിക്കുന്നത്. സഹോദരിമാർക്കു നടത്തിയ നുണപരിശോധനയിൽ ലഭിച്ച ഉത്തരങ്ങളിൽ 60 ശതമാനവും തെറ്റായിരുന്നു. സംഭവസമയം ബസിൽ യാത്രചെയ്ത മറ്റ് യാത്രക്കാരുടെ മൊഴികളും സഹോദരിമാർക്ക് എതിരായിരുന്നു. ബസിൽ പീഡനശ്രമം നടന്നിട്ടില്ലെന്നും സഹോദരിമാർ യാത്രക്കാരുമായി ഏറ്റുമുട്ടിയത് സീറ്റിനുവേണ്ടിയാണെന്നും മറ്റ് യാത്രക്കാർ മൊഴിനൽകി.

പൊലീസ് നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടികളുടെ ബന്ധുക്കളും ഈസമയം രംഗത്തെത്തി. പരാതി ലഭിച്ചിട്ടും ആരോപണ വിധേയർക്ക് എതിരെ അന്വേഷണം നടത്തുന്നതിന് പകരം പരാതി നൽകിയവർക്ക് എതിരെ അന്വേഷണം നടത്തുന്നത് അനീതിയാണെന്നാണ് ബന്ധുക്കളുടെ വാദം. എന്നാൽ പെൺകുട്ടികൾ തന്റെ മകന്റെ ഭാവി നശിപ്പിച്ചുവെന്ന് ആരോപണ വിധേയനായ ദീപകിന്റെ പിതാവ് ശ്രീപാൽ ഹോഡ പറഞ്ഞു. കുറ്റപത്രംവന്ന സാഹചര്യത്തിൽ പെൺകുട്ടികൾക്ക് എതിരെ മാനഹാനിക്ക് കേസ് രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 26ന് കേസ് വീണ്ടും കോടതി പരിഗണിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP