Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫരീദാബാദിൽ മലയാളി കുടുംബത്തിലെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; മരിച്ചത് മൂന്നു സഹോദരിമാരും ഒരു സഹോദരനും; നാലു ദിവസത്തെ പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടെത്തിയത് തൂങ്ങിയ നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ്

ഫരീദാബാദിൽ മലയാളി കുടുംബത്തിലെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; മരിച്ചത് മൂന്നു സഹോദരിമാരും ഒരു സഹോദരനും; നാലു ദിവസത്തെ പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടെത്തിയത് തൂങ്ങിയ നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ്

ഡൽഹി: ഫരീദാബാദിൽ മലയാളി കുടുംബത്തിലെ 4 പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ദയാലൂ ചൗക്കിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന കുടുംബത്തിലെ നാലു

പേരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മീന മാത്യു,.ഇരട്ട സഹോദരികളായ നീന, ജയ സഹോദരൻ പ്രദീപ് എന്നിവരാണ് മരിച്ചത്. 32 നും 52 നും ഇടയിൽ പ്രായമുള്ളവരാണിവർ. 52വയസുള്ള മീനയാണ് ഏറ്റവും പ്രായമുള്ളയാൾ. 37 വയസുള്ള പ്രദീപ് ഏറ്റവും ഇളയതാണ്. ആരും വിവാഹം കഴിച്ചിട്ടില്ല.

ഇവർ കടുത്ത ദാരിദ്രത്തിലായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. സഹോദരിമാരിൽ ഒരാൾക്ക് വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടെന്നും കഴിഞ്ഞ ആറുമാസമായി സ്ഥിരമായി അയൽക്കാരിൽ നിന്ന് ഇവർ പണം കടം വാങ്ങിയിരുന്നുവെന്നും അയൽക്കാർ പറയുന്നു. ഇവരുടെ മാതാപിതാക്കൾ ഹരിയാണ സർക്കാർ സർവീസിൽ ഉദ്യോസ്ഥരായിരുന്നു. കുറച്ചു നാളുകൾക്ക് മുൻപാണ് ഇരുവരും മരണമടഞ്ഞത്.

ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധംവമിച്ചതിനെ തുടർന്ന് കെട്ടിട ഉടമ പൊലീസിൽ അറിയിച്ചു. രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു.മൃതദേഹങ്ങൾക്ക് നാല് ദിവസത്തെ പഴക്കമുണ്ട്.

വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധി മൂലം മരിക്കുകയാണെന്ന് കുറിപ്പിൽ പറയുന്നു.എന്നാൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം കൃത്യമായി പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP