Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രുചി പോരെന്നു പറഞ്ഞ് കറി എടുത്തെറിഞ്ഞത് മരുമകളുടെ മുഖത്തേക്ക്; കണ്ടുനിന്ന മകൻ സ്വന്തം അച്ഛനെ കൊലപ്പെടുത്തിയത് തലപിടിച്ച് ഭിത്തിയിൽ പലതവണ ഇടിച്ച്; ഒരു മട്ടൻ കറിയുടെ പേരിൽ ഗുരപ്പക്ക് നഷ്ടമായത് സ്വന്തം ജീവൻ

രുചി പോരെന്നു പറഞ്ഞ് കറി എടുത്തെറിഞ്ഞത് മരുമകളുടെ മുഖത്തേക്ക്; കണ്ടുനിന്ന മകൻ സ്വന്തം അച്ഛനെ കൊലപ്പെടുത്തിയത് തലപിടിച്ച് ഭിത്തിയിൽ പലതവണ ഇടിച്ച്; ഒരു മട്ടൻ കറിയുടെ പേരിൽ ഗുരപ്പക്ക് നഷ്ടമായത് സ്വന്തം ജീവൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുപ്പതി: മകൻ അച്ഛനെ കൊലപ്പെടുത്തിയത് മട്ടൻ കറി ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തിനിടെ. ചിറ്റൂർ ജില്ലയിലെ വി കോട്ട മണ്ഡലിലാണ് മരുമകൾ തയ്യാറാക്കിയ മട്ടൻ കറിയെച്ചൊല്ലിയുണ്ടായ വാക്കേറ്റം പിതാവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. ചെല്ല ഗുരപ്പ എന്ന 65കാരനാണ് മട്ടൻ കറി ഇഷ്ടപ്പെടാത്തതിനെ തുടർന്ന് സ്വന്തം മകന്റെ കയ്യാൽ ജീവൻ നഷ്ടമായത്.

ഞായറാഴ്ചയാണ് കൊലപാതകത്തിനാസ്പദമായ സംഭവം ഉണ്ടായത്. കുടുംബാംഗങ്ങൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെ മരുമകൾ തയ്യാറാക്കിയ മട്ടൻ കറി 65-കാരനായ ഗുരപ്പയ്ക്ക് ഇഷ്ടമായില്ല. ക്ഷുഭിതനായ ഇയാൾ വീട്ടുകാർ നോക്കി നിൽക്കെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് മരുമകളുടെ മുഖത്തേക്ക് എറിഞ്ഞു. ഭാര്യയ്ക്കുണ്ടായ അപമാനം സഹിക്കാൻ കഴിയാതിരുന്ന മകൻ ചെല്ല വെങ്കിട്ട രാമഡു പിതാവിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്തു. പ്ലേയിറ്റ് കൊണ്ട് യുവതിയുടെ മുഖവും മുറിഞ്ഞിരുന്നു.

തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ മകൻ അച്ഛന്റെ തല ഭിത്തിയിൽ ആഞ്ഞിടിക്കുകയായിരുന്നു. സംഭവത്തെ കുറിച്ചറിഞ്ഞ വി കോട്ട പൊലീസ് വീട്ിലേക്കെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ കുടുംബാംഗങ്ങളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗുരപ്പ മദ്യലഹരിയിലായിരുന്നു എന്നാണ് ചോദ്യം ചെയ്യലിൽ കുടുംബാംഗങ്ങൾ മൊഴി നൽകിയിരിക്കുന്നത്.

തലപൊട്ടി ഗുരുതരമായി പരിക്കേറ്റ പിതാവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചെന്ന് വി കോട്ട സബ് ഇൻസ്‌പെക്ടർ ബി രവിപ്രകാശ് റെഡ്ഡി പറഞ്ഞു. കൊലപാതകത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP