Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിൽപ്പനയിൽ ഇടിവ്; റോയൽ എൻഫീൽഡ് 500 സിസി ബൈക്കുകൾ ബിഎസ് 6ലേക്കില്ല; പരിഗണിക്കുന്നത് ക്യൂ, കെ സീരീസുകളിലായി കരുത്തേറിയ വാഹനങ്ങൾ

വിൽപ്പനയിൽ ഇടിവ്; റോയൽ എൻഫീൽഡ് 500 സിസി ബൈക്കുകൾ ബിഎസ് 6ലേക്കില്ല; പരിഗണിക്കുന്നത് ക്യൂ, കെ സീരീസുകളിലായി കരുത്തേറിയ വാഹനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

പുതിയ മലിനീകരണ നിയന്ത്രണ സംവിധാനമായ ബിഎസ് 6ലേക്ക് റോയൽ എൻഫീൽഡിന്റെ 500 സിസി ബൈക്കുകളുടെ എഞ്ചിൻ ഉയർത്തില്ലെന്ന് റിപ്പോർട്ടുകൾ. വിൽപ്പനയിലെ ഇടിവിനെ തുടർന്ന് ബുള്ളറ്റ്, ക്ലാസിക്, തണ്ടർബേഡ് എന്നീ ബ്രാൻഡുകളാണ് റോയൽ എൻഫീൽഡ് ഉദ്പാദനം അവസാനിപ്പിക്കുന്നത്.

ബിഎസ്-6 എൻജിനിലേക്ക് മാറുന്നതോടെ ഈ ബൈക്കുകളുടെ വില ഉയർത്തേണ്ടി വരുമെന്നതിനാലാണ് ഉൽപ്പാദനം നിർത്തുന്നൊരുങ്ങുന്നതെന്നാണ് സൂചന. 500 സിസി സെഗ്മെന്റിൽ നിന്നും പിന്മാറി പൂർണമായും പുതിയ പവർട്രെയ്ൻ നൽകി 350 സിസി സെഗ്മെന്റ് ഇറക്കാനാണ് റോയൽ എൻഫീൽഡിന്റെ ലക്ഷ്യം. 500 സിസി ബൈക്കുകൾ നിർത്തുന്നതോടെ 650 സിസി ഇരട്ടകളായിരിക്കും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത്.

അതേസമയം, 350 സിസി കരുത്തുള്ള എൻജിനുകൾ ബിഎസ്-6 നിലവാരത്തിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. പുതിയ എൻജിനിലുള്ള സ്റ്റാന്റേഡ്, ക്ലാസിക്, തണ്ടർബേഡ് വാഹനങ്ങൾ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

500 സിസി എൻജിൻ നിർത്തുന്ന കാര്യം പരിഗണിക്കുമ്പോഴും Q, K സീരീസുകളിലായി കരുത്തേറിയ വാഹനങ്ങൾ റോയൽ എൻഫീൽഡിന്റെ പരിഗണനയിലുണ്ട്. Q പ്ലാറ്റ്ഫോമിൽ 900 സിസി ബൈക്കുകളും K പ്ലാറ്റ്ഫോമിൽ 600 മുതൽ 700 സിസി ബൈക്കുകളുമാണ് ഒരുങ്ങുക.

സിംഗിൾ സിലിണ്ടറിൽ എയർ കൂൾഡ് സംവിധാനത്തിലാണ് 500 സിസി എൻജിൻ ഒരുങ്ങിയിരുന്നത്. ഇത് 27 ബിഎച്ച്പി പവറും 41 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 350 സിസി ബൈക്കുകളിലുള്ള അഞ്ച് സ്പീഡാണ് ഇതിലെയും ട്രാൻസ്മിഷൻ.

ഈ വർഷത്തെ മിലാൻ മോട്ടോർസൈക്കിൾ ഷോയിൽ റോയൽ എൻഫീൽഡ് പുതിയ മോഡലുകളൊന്നും പ്രദർശിപ്പിച്ചിരുന്നില്ല. നിലവിലെ മോഡലുകളും കസ്റ്റം മോട്ടോർസൈക്കിളുകളും മാത്രമാണ് പ്രദർശിപ്പിച്ചത്. കഴിഞ്ഞ പതിനൊന്ന് മാസങ്ങളായി ആഭ്യന്തര വിപണിയിൽ വാർഷികാടിസ്ഥാന വിൽപ്പനയിൽ ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ് കമ്പനിയെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP