Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാഗ്പൂരിൽ ഇഫ്താർ വിരുന്ന് നടത്തുന്നതിനെതിരേ ആർഎസ്എസ്; സ്മൃതി മന്ദിറിൽ ഇഫ്താർ പാർട്ടി നടത്തണമെന്ന രാഷ്ട്രീയ മുസ്ലിം മഞ്ചിന്റെ ആവശ്യം നിരാകരിച്ചു മാതൃസംഘടന; അസഹിഷ്ണുതയുടെ സമയത്ത് ഇഫ്താർ പാർട്ടി സാഹോദര്യത്തിന്റെ സന്ദേശം നൽകുമെന്ന് രാഷ്ട്രീയ മുസ്‌ലിം മഞ്ച്

നാഗ്പൂരിൽ ഇഫ്താർ വിരുന്ന് നടത്തുന്നതിനെതിരേ ആർഎസ്എസ്; സ്മൃതി മന്ദിറിൽ ഇഫ്താർ പാർട്ടി നടത്തണമെന്ന രാഷ്ട്രീയ മുസ്ലിം മഞ്ചിന്റെ ആവശ്യം നിരാകരിച്ചു മാതൃസംഘടന; അസഹിഷ്ണുതയുടെ സമയത്ത് ഇഫ്താർ പാർട്ടി സാഹോദര്യത്തിന്റെ സന്ദേശം നൽകുമെന്ന് രാഷ്ട്രീയ മുസ്‌ലിം മഞ്ച്

മുംബൈ: ആർ.എസ്.എസിന്റെ പോഷകസംഘടനയായിട്ടും ആസ്ഥാനത്ത് ഇഫ്താർ വിരുന്ന് നടത്തണമെന്ന രാഷ്ട്രീയ മുസ്ലിം മഞ്ചിന്റെ അപേക്ഷ നേതൃത്വം തള്ളി. കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്ര മഞ്ച് കൺവീനർ ആർ.എസ്.എസ് മഹാനഗർ സംഘചാലക് രാജേഷ് ലോയയ്ക്ക് അപേക്ഷ നൽകിയത്.

സ്മൃതി മന്ദിറിൽവെച്ച് പരിപാടി നടത്താനായിരുന്നു ഉദ്ദേശ്യം. ഇതുചൂണ്ടിക്കാട്ടി കൺവീനർ മുഹമ്മദ് ഫറൂഖ് ഷെയ്ഖ് ഇഫ്താർ വിരുന്നിന് അനുമതി തേടി ആർഎസ്എസ് നേതൃത്വത്തെ സമീപിച്ചു. എന്നാൽ അപേക്ഷ തള്ളിയ ആർ.എസ്.എസ് ഇവിടെ ഒരു പാർട്ടിയും നടത്താൻ പാടില്ല എന്നറിയിക്കുകയായിരുന്നുവെന്ന് ഫറൂഖ് പറഞ്ഞു.

'രാജ്യത്തെ അസഹിഷ്ണുതയെപ്പറ്റി ലോകം ചർച്ച ചെയ്യുമ്പോൾ ആർ.എസ്.എസ് ഇഫ്താറിന് ആതിഥ്യമരുളുന്നത് സാഹോദര്യത്തിന്റെ സന്ദേശം കൈമാറാനാകുമെന്നാണ് ഞാൻ കരുതിയത്. അതിനെന്താണ് തെറ്റെന്ന് ഫാറൂഖ് ചോദിച്ചു. കഴിഞ്ഞവർഷം മോമിൻപുരയിലെ ജുമാമസ്ജിദിൽ ഇഫ്താർ സംഘടിപ്പിച്ചപ്പോൾ ആർ.എസ്.എസ്, ബിജെപി നേതാക്കൾ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂർണ്ണമായും സസ്യാഹാരങ്ങൾ കൊണ്ട് ഇഫ്താർ സംഘടിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും അനുമതി ലഭിച്ചില്ലെന്ന് ഫറൂഖ് പറയുന്നു. 'അത്തരത്തിലുള്ള ഒരു പരിപാടിയും സ്മൃതി മന്ദിറിൽ നടത്താൻ പറ്റില്ല. മാത്രമല്ല സ്മൃതി മന്ദിറിൽ ഇപ്പോൾ മൂന്നാംവർഷ പരിശീലനക്യാംപ് നടന്നുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു നേതൃത്വത്തിന്റെ അറിയിപ്പ്. രാഷ്ട്രീയ മുസ്ലിം മഞ്ചും ആർഎസഎസും തമ്മിൽ ഈ വിഷയത്തിൽ അഭിപ്രായഭിന്നത രൂക്ഷമായതോടെ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ ആർഎസ്എസ് വിരുദ്ധവികാരം വർധിക്കുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP