Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബംഗളൂരുവിൽ ആർഎസ്എസ് നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു; റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ രുദ്രേഷിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്തു മടങ്ങവേ

ബംഗളൂരുവിൽ ആർഎസ്എസ് നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു; റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ രുദ്രേഷിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്തു മടങ്ങവേ

ബംഗളുരു: പട്ടാപ്പകൽ ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു. ബംഗളൂരുവിലാണ് ആർഎസ്എസിന്റെ ശിവാജിനഗർ പ്രസിഡന്റായ ആർ രുദ്രേഷിനെ കൊലപ്പെടുത്തിയത്.

ജനക്കൂട്ടം നോക്കിനിൽക്കെയാണ് അക്രമിസംഘം ഇയാളെ വെട്ടിക്കൊന്നത്. ബംഗളുരുവിലെ തിരക്കേറിയ എംജി റോഡിലാണ് സംഭവം.

സംഘടനയുടെ റൂട്ട് മാർച്ചിൽ പങ്കെടുത്ത ശേഷം മടങ്ങവെയാണ് ആക്രമണത്തിനിരയായത്. വഴിയിൽ സുഹൃത്തുക്കളുമായി സംസാരിക്കവെ ബൈക്കിലെത്തിയ രണ്ടംഗസംഘം രുദ്രേഷിനെ വെട്ടുകയായിരുന്നു. ഇയാളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

രുദ്രേഷ് റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഏർപ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അക്രമികൾക്കായി തെരച്ചിൽ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP