Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

താജ്മഹലിനരികെ സംഘർഷപ്രദേശത്ത് പൊലീസ് സംരക്ഷണത്തോടെ ആർഎസ്എസ് ശാഖ; നടപടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ; തർക്കപ്രദേശത്ത് രാഷ്ട്രീയപാർട്ടികളുടെ ഓഫീസ് അനുവദിക്കില്ലെന്ന പൊലീസിന്റെ കർശന നിലപാട് ആർഎസ്എസിനുവേണ്ടി മുഖ്യമന്ത്രി തന്നെ തിരുത്തി; രാജ്യത്തിന്റെ അഭിമാന പ്രദേശത്ത് സംഘർഷം ഒഴിയുന്നില്ല

താജ്മഹലിനരികെ സംഘർഷപ്രദേശത്ത് പൊലീസ് സംരക്ഷണത്തോടെ ആർഎസ്എസ് ശാഖ; നടപടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ; തർക്കപ്രദേശത്ത് രാഷ്ട്രീയപാർട്ടികളുടെ ഓഫീസ് അനുവദിക്കില്ലെന്ന പൊലീസിന്റെ കർശന നിലപാട് ആർഎസ്എസിനുവേണ്ടി മുഖ്യമന്ത്രി തന്നെ തിരുത്തി; രാജ്യത്തിന്റെ അഭിമാന പ്രദേശത്ത് സംഘർഷം ഒഴിയുന്നില്ല

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആർഎസ്എസിന് താജ്മഹലിന് സമീപത്തുള്ള തർക്ക സ്ഥലത്ത് ശാഖ നടത്താൻ അനുമതി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് ആർഎസ്എസിന് അനകൂലമായി അധികൃതർ നിലപാടെടുത്തത്. പൊലീസ് സംരക്ഷണവും ശാഖയ്ക്കുണ്ടാകും. താജ്മഹലിന് സമീപം ശാഖ ആരംഭിക്കാനുള്ള ആർ.എസ്.എസിന്റെ നീക്കം ആഗ്ര പൊലീസ് കഴിഞ്ഞ ദിവസം തടഞ്ഞതിന് പിന്നാലെ പ്രതിഷേധവും രാഷ്ട്രീയ സമ്മർദ്ദവുമായി സംഘപരിവാർ രംഗത്തെത്തിയിരുന്നു.

സംഘർഷസാധ്യതാ പ്രദേശമായ പവൻധൻ കോളനിയിൽ ശാഖ ആരംഭിക്കാനായിരുന്നു സംഘടനയുടെ തീരുമാനം. തർക്കപ്രദേശമായ ഇവിടെ ഉറൂസ് നടത്താനും രാഷ്ട്രീയപാർട്ടികളുടെ ഓഫീസ് തുടങ്ങാൻപോലും അനുവദിക്കാറില്ലെന്ന് ശക്തമായ നിലപാടെടുത്ത പൊലീസ് ആറുമാസമായി ഇവിടെ 24 മണിക്കൂർ സംരക്ഷണവും നൽകിയിരുന്നു. തർക്കം പരിഹരിക്കാനുള്ള ശ്രമം നടന്നുവരവെയാണ് സ്ഥിതി ഗുരുതരമാക്കിയിരിക്കയാണ് യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള ഇടപെടൽ.

ശാഖ അനുവദിക്കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ സ്ഥലംമാറ്റമടക്കമുള്ള നടപടികളുമുണ്ടായി. ഇതോടൊപ്പം ശാഖയ്ക്ക് പൊലീസ് സംരക്ഷണം നൽകാനും ഉത്തരവുണ്ട്. ഇവിടെയൊരു പഴയ മുസ്ലിം പള്ളിയുണ്ടായിരുന്നുവെന്ന വാദം നിലനിൽക്കുന്നതിനാലാണ് ഇവിടം തർക്കപ്രദേശമായി മാറിയത്.

ശാഖ നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ പൊലീസിന്റെ വാദത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് സംഘപരിവാർ ഉയർത്തിയത്. വർഷങ്ങൾക്ക് മുൻപ് തന്നെ ഈ സ്ഥലത്ത് ആർ.എസ്.എസിന്റെ ശാഖ പ്രവർത്തനം ഉണ്ടായിരുന്നുവെന്നും, സംസ്ഥാനവും കേന്ദ്രവും തങ്ങളുടെ പാർട്ടി ഭരിച്ചിട്ടും ആർ.എസ്.എസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും നേതാക്കൾ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യോഗി വിഷയത്തിൽ നേരിട്ടിടപെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP