Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ ഇനി ഒഴിഞ്ഞുമാറാൻ പഴുതുകൾ ഒന്നുമില്ല; ഫയലുകൾ നഷ്ടപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷം തടവ്

വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ ഇനി ഒഴിഞ്ഞുമാറാൻ പഴുതുകൾ ഒന്നുമില്ല; ഫയലുകൾ നഷ്ടപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷം തടവ്

തിരുവനന്തപുരം: അഴിമതി മൂടിവച്ച രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ഏക്കാലവും വലിയ പാരയായി ഉയർന്നു നിന്നത് വിവരാവകാശ നിയമപ്രകാരം രേഖകൾ പൊതുജനങ്ങൾക്ക് ലഭിക്കുമെന്നതായിരുന്നു. ഇങ്ങനെ രേഖകൾ വഴി പുറത്തുവന്ന അഴിമതി കഥകൾ കുറച്ചൊന്നുമല്ല. എന്നാൽ അഴിമതിക്കഥകൾ പുറത്തുവരുന്ന ഇത്തരം രേഖകൾ തേടിയെത്തുന്നവരെ മുടന്തൻ ന്യായം പറഞ്ഞ് തിരികെ അയയ്ക്കുകയും കാണാനില്ലെന്നു പറയുകയും ചെയ്യുന്ന ഉദ്യോഗസ്ഥ ശൈലിയും തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ ഇനി ഇങ്ങനെയുള്ള മുട്ടു ന്യായം നിരത്തി കാര്യങ്ങൾ പറഞ്ഞ് തടി തപ്പാൻ ഉദ്യോഗസ്ഥർക്ക് സാധിക്കില്ല. വിവരാവകാശ നിയമം കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ.

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് ഫയൽ കാണാനില്ല എന്ന പതിവു മറുപടി പറഞ്ഞ് തടിതപ്പാൻ നോക്കേണ്ടെന്ന മുന്നറിയിപ്പാണ് കേന്ദ്ര വിവരാവകാശ കമ്മിഷൻ നൽകിയത്. ഫയൽ നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥന് അഞ്ചുവർഷം വരെ തടവുശിക്ഷയും കിട്ടാം. ഈ ഉത്തരവോടെ ഇതോടെ വിവരാവകാശ നിയമം കുടുതൽ പഴുതടച്ചതായി മാറും.

പൊതുജനങ്ങളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും കൃത്യമായി സൂക്ഷിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായാൽ കടുത്ത നടപടിയെടുക്കാനാണ് കേന്ദ്രവിവരാവകാശ കമ്മിഷന്റെ ഉത്തരവ്. പൊതുരേഖാ നിയമപ്രകാരം അഞ്ചുവർഷം തടവും പിഴയും കിട്ടാവുന്ന ശിക്ഷയാണിത്. ഡൽഹി ലാൻഡ് ആൻഡ് ബിൽഡിങ് വകുപ്പിനെതിരെ ലഭിച്ച പരാതിയിലാണ് കേന്ദ്രവിവരാവകാശ കമ്മിഷന്റെ ഉത്തരവ്.

തിരിച്ചെടുക്കാനാകാത്ത വിധം ഫയൽ നഷ്ടപ്പെട്ടാൽ ബദൽ മാർഗം അതേ ഉദ്യോഗസ്ഥൻ തന്നെ കണ്ടെത്തണം. വകുപ്പിലെ ഉന്നതോദ്യോഗസ്ഥൻ അന്വേഷിച്ച് റിപ്പോർട്ടും നൽകണമെന്ന് കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ നിന്ന് നഷ്ടപ്പെട്ടതും നഷ്ടപ്പെടുത്തിയതുമായ പല ഫയലുകൾക്കും ഇനി പലരും മറുപടി പറയേണ്ടിവരും.

നിലവിൽ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകൾ നൽകാൻ കൂട്ടാക്കാത്ത ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നും പിഴ പരാതിക്കാരന് ഈടാക്കി നൽകാനാണ് നിർദേശിക്കുന്നത്. എന്നാൽ പുതിയ തീരുമാനം കൂടിയാകുമ്പോൾ ഉദ്യോഗസ്ഥർക്കും തലവേദന കൂടും. സർക്കാർ ഓഫീസുകളിൽ ഫയൽ സൂക്ഷിക്കാൻ മതിയായ സൗകര്യം ഒരിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP